LiveTV

Live

International

സുഡാനില്‍ പ്രക്ഷോഭം തുടരുന്നു; 2019 സാമ്പത്തിക വികസനത്തിന്റേതാകുമെന്ന ഉറപ്പുമായി പ്രസിഡന്റ് 

രാജ്യത്ത് ഗവണ്‍മെന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതിയ വാഗ്ദാനം.

സുഡാനില്‍ പ്രക്ഷോഭം തുടരുന്നു; 2019 സാമ്പത്തിക വികസനത്തിന്റേതാകുമെന്ന ഉറപ്പുമായി പ്രസിഡന്റ് 

2019 സാമ്പത്തിക വികസനത്തിന്റേതാണെന്ന് ഉറപ്പുനല്‍കി സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍. രാജ്യത്ത് ഗവണ്‍മെന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രസിഡന്റിന്റെ പുതിയ വാഗ്ദാനം.

രാജ്യം ഇപ്പോള്‍ നരിടുന്ന പ്രതിസന്ധിക്ക് 2019ല്‍ പരിഹാരമാകുമെന്നാണ് പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ന്റെ ഭാഷ്യം. അതിന് ഉതകുന്ന ബഡ്ജെറ്റിന് കഴിഞ്ഞദിവസം അംഗീകാരം ലഭിച്ചത് ശുഭ സൂചനയാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി സുഡാനില്‍ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം. ഇതാദ്യമായാണ് രാജ്യം വികസനത്തിനായി ബഡ്ജറ്റില്‍ തുക വിലയിരുത്തുന്നത്.

ചൈന, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. അതേ സമയം ഇന്നലയും പ്രക്ഷോഭക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.