LiveTV

Live

International

ഇറാഖില്‍ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി

കിര്‍കുക് പ്രവിശ്യയിലെ ഹവിജയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കനത്ത മഴയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തായതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍...

ഇറാഖില്‍ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി

ഇറാഖില്‍ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. ഐ.എസ് ഭീകരര്‍ കൊന്ന് കുഴിച്ചുമൂടിയ സാധാരണക്കാരുടേതാണ് കണ്ടെത്തിയ മൃതദേഹങ്ങളെന്നാണ് വിവരം. കിര്‍കുക് പ്രവിശ്യയില്‍ പെയ്ത കനത്ത മഴയിലാണ് മൃതദേഹങ്ങള്‍ പുറത്തായത്.

കിര്‍കുക് പ്രവിശ്യയിലെ ഹവിജയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കനത്ത മഴയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തായതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ എത്ര മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയെന്നോ മണ്ണിനടയില്‍ ഇനിയും എത്ര മൃതശരീരങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നോ ഇതുവരേയും വ്യക്തമായിട്ടില്ല. ഐ.എസ് സ്വാധീന മേഖലയായിരുന്ന കിര്‍കുകില്‍ കണ്ടെത്തിയ കുഴിമാടം അവര്‍ വധിച്ച സാധാരണക്കാരെ അടക്കിയതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പകല്‍ വെളിച്ചത്തില്‍ നിര്‍ദാക്ഷിണ്യം നിരപരാധികളായ മനുഷ്യരെ വധിച്ചിരുന്ന ഐ.എസ് ഭീകരരുടെ കൃത്യങ്ങളെ കുറിച്ച് പ്രദേശവാസികളും ഓര്‍ത്തെടുത്തു. ഇറാഖില്‍ ഇതുവരെ 202 കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം യു.എന്‍ വ്യക്തമാക്കിയതിനു ശേഷവും കുഴിമാടങ്ങള്‍ കണ്ടെത്തുന്നത്, യുദ്ധവും ആഭ്യന്തര കലാപങ്ങളും തകര്‍ത്ത ഇറാഖിന്റെ നേര്‍ചിത്രമാണ് വ്യക്തമാക്കുന്നത്.