LiveTV

Live

International

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് പുതുവര്‍ഷം; ലോകമെങ്ങും ആഘോഷത്തില്‍

സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുമ്പോള്‍ പ്രതീക്ഷയുടെ പുതിയ പുലരിയെ വരവേല്‍ക്കുന്ന ആവേശത്തിലായിരുന്നു ലോകം.

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് പുതുവര്‍ഷം; ലോകമെങ്ങും ആഘോഷത്തില്‍

ആഹ്ലാദവും ആവേശവും പങ്കുവെച്ച് ലോകം പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യങ്ങള്‍ വിവിധ പരിപാടികളും ഒരുക്കിയിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുമ്പോള്‍ പ്രതീക്ഷയുടെ പുതിയ പുലരിയെ വരവേല്‍ക്കുന്ന ആവേശത്തിലായിരുന്നു ലോകം.

പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2019 നു സ്വാഗതമോതി. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലോകമൊന്നാകെ 2018നോട് വിട പറഞ്ഞു. എങ്ങും പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷപ്പിറവി. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ കരിമരുന്ന് പ്രയോഗം ഒരുക്കിയാണ് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ 2019നെ സ്വീകരിച്ചത്. ബാങ്കോക്കിലെ ചാവോ പ്രയ നദീതീരത്തായിരുന്നു തായ്‍ലന്റിന്റെ ആഘോഷങ്ങള്‍. സംഗീത സാംസ്കാരിക പരിരപാടികളുമായാണ് തീരം പുതുവര്‍ഷത്തെ വരവേറ്റത്.

പരമ്പരാഗതമായ മണിനാദത്തിന്റെ അകമ്പടിയിലായിരുന്നു ദക്ഷിണ കൊറിയയില്‍ ആഘോഷങ്ങള്‍. 'ബോസിങ്ക്' എന്ന വലിയ മണി കാണാനും ആഘോഷങ്ങളില്‍ പങ്കുചേരാനും എത്തിയത് നിരവധി പേരാണ്.സുരക്ഷാ കാരണങ്ങളാല്‍ ഇവിടെ ഫയര്‍ വര്‍ക്സിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്യോങ്യാങില്‍ ഒരുക്കിയ ഫയര്‍വര്‍ക്സുകളോടയാണ് ഉത്തരകൊറിയ 2019നെ സ്വീകരിച്ചത്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണിന്റെ ആശംസകളും ആഘോഷങ്ങള്‍ക്കൊപ്പമെത്തി.