LiveTV

Live

International

ചൈനയിൽ അതിശൈത്യം

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. വരുംദിവസങ്ങളിൽ മഞ്ഞുവീഴ്ചയുടെ തോത് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

ചൈനയിൽ അതിശൈത്യം

ചൈനയിലെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ മഞ്ഞ് വീഴ്ച കൂടിയതിനെ തുടർന്ന് ഞായറാഴ്ച ചൈനയിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പിന്നാലെ വിമാന, ട്രെയിൻ, ബസ് ഗതാഗതം നിർത്തിവെച്ചു. റൺവേയും റോഡുകളും റെയിൽ പാതകളും മഞ്ഞ് മൂടിയിരിക്കുകയാണ്. ഗുവാങ്സുഒ, ഷെൻസെൻ പ്രദേശങ്ങളിൽ അതിവേഗ ട്രെയിനുകൾ മാത്രം റദ്ദാക്കി. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചങ്ഷയിലാണ് ബസ് ഗതാഗതം നിർത്തിവെച്ചത്. ഇവിടെ ശക്തമായ കാറ്റുമുണ്ട്.

ഹുനാൻ പ്രവിശ്യയിലെ ഹുവയുവാൻ ദേശീയപാത അടച്ചതിനെ തുടർന്ന് 725 യാത്രക്കാരും ഏതാനും ഡ്രൈവർമാരും പ്രദേശത്ത് കുടുങ്ങി. ഇവർക്ക് സ്റ്റേഷനിൽ തന്നെ താത്ക്കാലിക താമസവും ഭക്ഷണവും ചികിത്സാ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ഹുബേ പ്രവിശ്യയിൽ മഞ്ഞുവീഴ്ചയുള്ളതിനാൽ മെട്രോ റെയിൽ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ രാത്രിയിലാണ് ജോലികൾ ചെയ്യുന്നത്. ചങ്ഷ, വുഹാൻ മേഖലകളിൽ വിമാനഗതാഗതവും സ്തംഭിച്ചു. വരും ദിവസങ്ങളിൽ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.