LiveTV

Live

International

പുതുവര്‍ഷത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആങ്കലെ മെര്‍ക്കല്‍

തീവ്രവാദം, കുടിയേറ്റം കാലാവസ്ഥാ വ്യതിയാനം എന്നീ പ്രശ്നങ്ങളെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

പുതുവര്‍ഷത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആങ്കലെ മെര്‍ക്കല്‍

പുതുവര്‍ഷത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആങ്കലെ മെര്‍ക്കല്‍. തീവ്രവാദം, കുടിയേറ്റം കാലാവസ്ഥാ വ്യതിയാനം എന്നീ പ്രശ്നങ്ങളെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. ജര്‍മ്മന്‍ ജനതക്ക് പുതുവര്‍ഷ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മെര്‍ക്കല്‍.

രാജ്യത്തെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് പുതുവര്‍ഷ പ്രസംഗത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ജനങ്ങളോടായി ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രധാന പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും പുതുവര്‍ഷ പ്രസംഗത്തില്‍ മെര്‍ക്കല്‍ ആവശ്യപ്പെട്ടു.

നമ്മൾ ഇനി വരാന്‍ പോകുന്ന എല്ലാ പ്രശ്നങ്ങളെയും ഒറ്റക്കെട്ടായി നേരിടും. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ ജര്‍മ്മനിക്ക് സ്ഥിരം അംഗത്വം ലഭിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെന്നും അതുകൊണ്ട് തന്നെ സംഘടന ചെയ്യാന്‍ ഉദ്ദേശിക്കുന്ന മനുഷ്യത്വപരമായ കാര്യങ്ങളില്‍ ജര്‍മ്മനി കാര്യമായി ഇടപെടുമെന്നും പ്രസംഗത്തില്‍ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രഭാതത്തോട് കൂടി ജര്‍മ്മനി ഐക്യരാഷ്ട്രസംഘടനയുടെ സ്ഥിരാംഗത്വം നേടിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകും. അതുകൊണ്ട് തന്നെ ആഗോള തലത്തില്‍ നടക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജനങ്ങള്‍ക്കും സന്തോഷവും സമാധാനും നല്‍കുന്ന പുതുവര്‍ഷം ആശംസിച്ചാണ് മെര്‍ക്കല്‍ തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.