LiveTV

Live

International

ആശങ്ക ഒഴിയാതെ അമേരിക്ക - ബ്രിട്ടന്‍ വ്യാപാരബന്ധം

എന്നാല്‍ ബ്രക്സിറ്റിന് മുന്നോടിയായി പ്രധാനമന്ത്രി തെരേസ മെ മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി യൂണിയന്‍ അംഗീകരിച്ചാല്‍ അമേരിക്കയുമായുള്ള വ്യാപാരം എങ്ങനെ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം..

ആശങ്ക ഒഴിയാതെ അമേരിക്ക - ബ്രിട്ടന്‍ വ്യാപാരബന്ധം

അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. ബ്രീട്ടിഷ് പ്രധാനമന്ത്രി തെരേസാമേയുടെ ഉടന്പടി യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ട്രംപ് മുന്നോട്ടടുവെച്ച കരാര്‍ സാധ്യമാകില്ല.

അതിവേഗത്തില്‍ ബൃഹത്തായ ഒരു വ്യാപാര കരാര്‍ എന്നതാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി. എന്നാല്‍ ബ്രക്സിറ്റിന് മുന്നോടിയായി പ്രധാനമന്ത്രി തെരേസ മെ മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി യൂണിയന്‍ അംഗീകരിച്ചാല്‍ അമേരിക്കയുമായുള്ള വ്യാപാരം എങ്ങനെ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ആശങ്കള്‍ക്കിടയിലും ബ്രിട്ടന്‍ പ്രതീക്ഷകള്‍ കൈവിടുന്നില്ല. യു.എസിന്റെ മികച്ച വ്യാപാര കക്ഷി യു.കെ ആണെന്ന് യു.കെയിലെ യു.എസ് അംബാസിഡര്‍ വൂഡി ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ച് ഒരു വ്യക്തമായ ചിത്രം നല്‍കാന്‍ പാര്‍ലമെന്റിന് ആകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി തെരേസാമേയുടെ നിലവിലെ പദ്ധതി ട്രംപ് മുന്നേട്ടുവെച്ച ഉടമ്പടി നഷ്ടപ്പെടുത്തുന്നതാണെന്നും ജോണ്‍സണ്‍ തുറന്നടിച്ചു.