LiveTV

Live

International

അമേരിക്കന്‍ പൌരന്‍ റഷ്യയില്‍ അറസ്റ്റില്‍; ചാരപ്രവര്‍ത്തനമെന്ന് ആരോപണം

നേരത്തെ തന്നെ വഷളായി നില്‍ക്കുന്ന അമേരിക്ക - റഷ്യ ബന്ധം പുതിയ സംഭവത്തോടെ കൂടുതല്‍ വഷളാകുമെന്നാണ് സൂചന. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

അമേരിക്കന്‍ പൌരന്‍ റഷ്യയില്‍ അറസ്റ്റില്‍; ചാരപ്രവര്‍ത്തനമെന്ന് ആരോപണം

റഷ്യയില്‍ അമേരിക്കന്‍ പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരപ്രവര്‍ത്തനമാരോപിച്ചാണ് റഷ്യന്‍ നടപടി. നേരത്തെ തന്നെ വഷളായി നില്‍ക്കുന്ന അമേരിക്ക - റഷ്യ ബന്ധം പുതിയ സംഭവത്തോടെ കൂടുതല്‍ വഷളാകുമെന്നാണ് സൂചന. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ഡിസംബര്‍ 28ന് കസ്റ്റഡിയിലെടുത്ത അമേരിക്കന്‍ പൌരനെ അറസ്റ്റ് ചെയ്തതായും ചാരപ്രവര്‍ത്തനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും റഷ്യ അറിയിച്ചു. പോള്‍ വെലാന്‍ എന്ന അമേരിക്കന്‍ പൌരനാണ് പിടിയിലായത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനായി റഷ്യ ഇടപെട്ടു എന്നതടക്കം വിവിധ വിഷയങ്ങളില്‍ റഷ്യയും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ്. അതേസമയം അറസ്റ്റ് സംബന്ധിച്ച് മോസ്കോയിലെ അമേരിക്കന്‍ എംബസിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.