LiveTV

Live

International

അമേരിക്കയിലെ വന്യജീവി സങ്കേതത്തില്‍ 22കാരനായ ജീവനക്കാരനെ സിംഹം കൊലപ്പെടുത്തി

ദിനേനയുള്ള ശുചീ‌കരണ ജോലികള്‍ക്കിടെയാണ് ഷെരീഫിനെ സിംഹം ആക്രമിച്ചത്. എന്നാല്‍ പൂട്ടിയിട്ടിരുന്ന കൂട്ടില്‍ നിന്ന്..

അമേരിക്കയിലെ വന്യജീവി സങ്കേതത്തില്‍ 22കാരനായ ജീവനക്കാരനെ സിംഹം കൊലപ്പെടുത്തി

അമേരിക്കയിലെ വന്യജീവി സങ്കേതത്തില്‍ ജീവനക്കാരനെ സിംഹം കൊലപ്പെടുത്തി. നോര്‍ത്ത് കരോലിനയിലെ സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് സംഭവം. 22കാരനായ ഷെരീഫാണ് കൊല്ലപ്പെട്ടത്. സിംഹത്തെ മറ്റു ജീവനക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയെങ്കിലും ഷെരീഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ദിനേനയുള്ള ശുചീ‌കരണ ജോലികള്‍ക്കിടെയാണ് ഷെരീഫിനെ സിംഹം ആക്രമിച്ചത്. എന്നാല്‍ പൂട്ടിയിട്ടിരുന്ന കൂട്ടില്‍ നിന്ന് സിംഹം എങ്ങനെയാണ് പുറത്തു കടന്നതെന്ന് വ്യക്തമല്ല. റാലേഗിനിന്റെ വടക്കുപടിഞ്ഞാറായി 50 കിലോമീറ്റർ അകലെയുള്ള ബർലിംഗ്ടണിൽ 45 ഏക്കർ സ്ഥലത്താണ് (18 ഹെക്ടറില്‍) വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യ ജീവികളടക്കം 80ലധികം മൃഗങ്ങളുണ്ട് ഇവിടെ. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കേന്ദ്രം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.