LiveTV

Live

International

18 വര്‍ഷം മുമ്പ് ഭാര്യക്ക് വാങ്ങിയ സമ്മാനം നല്‍കിയത് 2018ല്‍; കണ്ണ് നിറക്കും ഈ സ്നേഹ കഥ

18 വര്‍ഷം മുമ്പ് ഭാര്യക്ക് വാങ്ങിയ സമ്മാനം നല്‍കിയത് 2018ല്‍; കണ്ണ് നിറക്കും ഈ സ്നേഹ കഥ

18 വര്‍ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫലസ്തീനിലെ റഫാ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫലസ്തീനിയായ ഇമാദ് അല്‍ ദിന്‍ സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. 18 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഇമാദ് അല്‍ ദിന്‍ സഫ്താവി തന്റെ ഭാര്യക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

തന്റെ പ്രിയതമയോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ പുറത്ത് ദുബൈയില്‍ നിന്നും വാങ്ങിയ മൊബൈല്‍ ഫോണ്‍ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിഞ്ഞ 18 വര്‍ഷമായി ഇസ്രായേല്‍ തടവറയില്‍ കഴിയുമ്പോഴും സൂക്ഷിക്കുകയായിരുന്നു സഫ്താവി. രണ്ടായിരത്തില്‍ ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെയാണ് റഫ അതിര്‍ത്തിയില്‍ വെച്ച് സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. ഇസ്രായേല്‍ സൈന്യം സഫ്താവിയുടെ മുഴുവന്‍ സാധനങ്ങളും അന്ന് പിടിച്ചെടുത്തിരുന്നു. സൈന്യത്തെ വെട്ടിച്ചും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത് ഒരു നാള്‍ ആ സമ്മാനം തന്റെ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു.

ഇക്കഴിഞ്ഞ 12ാം തീയതിയാണ് സഫ്താവി ജയില്‍ മോചിതനായത്. വിട്ടയക്കുമ്പോള്‍ രണ്ടായിരത്തില്‍ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും അധികൃതര്‍ വിട്ടു നല്‍കി. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യക്ക് സമ്മാനിക്കാനിരുന്ന ആ നോക്കിയ ഫോണ്‍ തന്റെ ഉമ്മക്ക് സമ്മാനിക്കുന്ന ചിത്രം മകള്‍ ആണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നോക്കിയ മൊബൈല്‍ ഫോണിനു പിന്നിലെ കഥ ലോകം അറിയുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും.