LiveTV

Live

International

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവിക സേന പട്രോളിങ് ശക്തമാക്കി; ഇറാന്‍-യുഎസ് വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്

സ്വന്തം രാജ്യത്ത് നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടാൽ ഹോർമുസ് വഴി ആരും എണ്ണ കടത്തേണ്ടതില്ലെന്നാണ് ഇറാന്റെ തീരുമാനം

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവിക സേന പട്രോളിങ് ശക്തമാക്കി; ഇറാന്‍-യുഎസ് വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്

ഗള്‍ഫ് സമുദ്രത്തിലെ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവിക സേന പട്രോളിങ് ശക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി മറികടക്കുന്നതിന്റെ ഭാഗമായാണ് യു എസിന്റെ ഈ നീക്കം. ലോകത്ത് കടല്‍പാത വഴി എണ്ണ കയറ്റുമതി നടത്തുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ വര്‍ഷങ്ങളായി ഇറാനും മറ്റ് രാഷ്ട്രങ്ങളും തമ്മില്‍ പ്രശ്നങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്നാണ് ഇറാന്റെ ഭീഷണി. എണ്ണ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടി വര്‍ഷങ്ങളായി ഗള്‍ഫില്‍ അമേരിക്ക യുദ്ധകപ്പലുകള്‍ നിലനിര്‍ത്തി പോകുന്നുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവിക സേന പട്രോളിങ് ശക്തമാക്കി; ഇറാന്‍-യുഎസ് വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്

ഇതിനിടയിലാണ് പുതിയ നീക്കവുമായി അമേരിക്ക രംഗത്ത് വന്നത്. യു.എസ് നാവിക സേനയുടെ വിമാന വാഹിനി കപ്പലാണ് രംഗത്തുള്ളത്. ഈ സാന്നിദ്ധ്യം ഈ മേഖലയില്‍ സമാധാനം കൊണ്ട് വരുമെന്നാണ് യു.എസ്.എസ് കമാന്‍ഡന്‍ഡ് ഓഫീസര്‍ ജോണ്‍ സി സ്റ്റെനിസും ക്യാപ്റ്റന്‍ റാന്‍ഡി പെക്കും പറയുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് നാവിക സേന പട്രോളിങ് ശക്തമാക്കി; ഇറാന്‍-യുഎസ് വ്യാപാരയുദ്ധം പുതിയ തലങ്ങളിലേക്ക്

സ്വന്തം രാജ്യത്ത് നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടാൽ ഹോർമുസ് വഴി ആരും എണ്ണ കടത്തേണ്ടതില്ലെന്നാണ് ഇറാന്റെ തീരുമാനം. 2016ലെ യു‌.എസ് എനർജി ഇൻഫർമേഷൻ അഡിമിനിസ്ട്രേഷൻ തയാറാക്കിയ കണക്കനുസരിച്ച് പ്രതിദിനം ഹോർമുസ് വഴി 18.5 ദശലക്ഷം ബാരൽ എണ്ണ കടത്തിക്കൊണ്ടുപോകുന്നുണ്ട്