LiveTV

Live

International

ഹുദൈദയിലെ വെടിനിര്‍ത്തല്‍; യു.എന്‍ നിരീക്ഷണത്തിന് ആവശ്യം

ഹുദൈദയിലെ വെടിനിര്‍ത്തല്‍; യു.എന്‍ നിരീക്ഷണത്തിന് ആവശ്യം

യമനിലെ ഹുദൈദയില്‍ യു.എന്‍ നിരീക്ഷകര്‍ ഉടന്‍ എത്തണമെന്ന് ഭരണ-വിമത കക്ഷികള്‍. വെടിനിര്‍ത്തല്‍ ലംഘനമുണ്ടായെന്ന ആരോപണത്തിനിടെയാണ് ഇരു കക്ഷികളും ആവശ്യം ഉന്നയിച്ചത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ മേഖലയിലെ ജീവിതം സാധാരണ നിലയിലേക്കെത്തുകയാണ്.

ചൊവ്വാഴ്ച അര്‍ധ രാത്രി മുതലാണ് വെടിനിര്‍ത്തല്‍ ഹുദൈദയില്‍ പ്രാബല്യത്തിലായത്. ഈ മാസം സ്വീഡനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഈ കരാര്‍. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇരു കൂട്ടരും ആരോപിച്ചു. ഇതോടെയാണ് യു.എന്‍ നിരീക്ഷണാവശ്യം.

ഹുദൈദയില്‍ യു.എന്‍ നിരീക്ഷകരുണ്ടാകുമെന്നായിരുന്നു സ്വീഡന്‍ ചര്‍ച്ചയിലെ ധാരണ. ഇത് വേഗത്തിലാക്കണമെന്ന് ചര്‍ച്ചക്ക് കക്ഷികളെ എത്തിച്ച യു.എന്‍ ദൂതന്‍ മാര്‌‍ട്ടിന്‍ ഗ്രിഫിത്തും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് മുന്നോടിയാണ് വെടിനിര്‍ത്തല്‍. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സാധാരണ നിലയിലേക്കെത്തുകയാണ് ഹുദൈദയില്‍ ജീവിതം