LiveTV

Live

International

പ്രതിരോധ സംവിധാനങ്ങളില്‍ ചൈനയെയും റഷ്യയെയും മറികടക്കാന്‍ ജപ്പാന്‍

എഫ്-35ന്‍റെ 45 യുദ്ധവിമാനങ്ങള്‍ വാങ്ങും. ഇതിന് മാത്രം 4 ബില്ല്യണ്‍ ഡോളറാണ് ചെലവ്

പ്രതിരോധ സംവിധാനങ്ങളില്‍ ചൈനയെയും റഷ്യയെയും മറികടക്കാന്‍ ജപ്പാന്‍

പ്രതിരോധസംവിധാനത്തില്‍ ചൈനയെയും റഷ്യയെയും മറികടക്കാനൊരുങ്ങി ജപ്പാന്‍. യു.എസ് നിര്‍മ്മിത യുദ്ധവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളും വാങ്ങാന്‍ തീരുമാനമായി. പദ്ധതിക്കായി 224.7 ബില്ല്യണ്‍ ഡോളറാണ് ജപ്പാന്‍ ചെലവഴിക്കുന്നത്.

പ്രതിരോധ സംവിധാനങ്ങളില്‍ ചൈനയെയും റഷ്യയെയും മറികടക്കാന്‍ ജപ്പാന്‍

ചൈനയുടെ സൈനിക ബലത്തെ നേരിടാന്‍ തക്കവിധത്തില്‍ പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തുകയാണ് ജപ്പാന്റെ ലക്ഷ്യം. പുതിയ യുദ്ധവിമാനങ്ങളും ദീര്‍ഘദൂര മിസൈലുകളും റഡാറുകളും ജെറ്റുകളും ഉള്‍പ്പെടെ വലിയ സന്നാഹങ്ങളാണ് ജപ്പാന്‍ ഒരുക്കുന്നത്. നിലവില്‍ 42 ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.ഇതിന് പുറമെയാണ് പുതിയത് വാങ്ങുന്നത്.

പ്രതിരോധ സംവിധാനങ്ങളില്‍ ചൈനയെയും റഷ്യയെയും മറികടക്കാന്‍ ജപ്പാന്‍

എഫ്-35ന്‍റെ 45 യുദ്ധവിമാനങ്ങള്‍ വാങ്ങും. ഇതിന് മാത്രം 4 ബില്ല്യണ്‍ ഡോളറാണ് ചെലവ്. 10 വര്‍ഷം നീളുന്ന പ്രതിരോധ പദ്ധതികള്‍ക്കാണ് ഷിന്‍സോ ആബെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും പ്രഖ്യാപനവേളയില്‍ ചീഫ് കാബിനറ്റ് സെക്കറട്ടറി യോഷിഹിതേ സുഗ വ്യക്തമാക്കി.

യുഎസ്, ചൈന, നോര്‍ത്ത് കൊറിയ, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിരോധ പദ്ധതികളാണ് ജപ്പാനെ സ്വാധീനിച്ചത്. F-35ക്ക് ഓര്‍ഡര്‍ നല്‍കിയതിലൂടെ അമേരിക്കയുടെ വ്യാപാരയുദ്ധത്തില്‍ നിന്ന് എളുപ്പത്തില്‍ ജപ്പാന് രക്ഷനേടാനും.