LiveTV

Live

International

ട്രംപ് എഫ്.ബി.ഐക്കും ജനങ്ങള്‍ക്കും മുന്നില്‍ കള്ളം പറഞ്ഞുവെന്ന് ജെയിംസ് കോമി

റിപ്പബ്ലിക്കന്‍സിന് എല്ലാം അറിയാം. എന്നാല്‍ അത് പറയാന്‍ അവര്‍ക്ക് ധൈര്യമില്ല. റിപ്പബ്ലിക്കന്‍സിന്റെ മൌനം നാണക്കേടുണ്ടാക്കുന്നതെന്നും കോമി കൂട്ടിച്ചേര്‍ത്തു

ട്രംപ് എഫ്.ബി.ഐക്കും ജനങ്ങള്‍ക്കും മുന്നില്‍ കള്ളം പറഞ്ഞുവെന്ന് ജെയിംസ് കോമി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്.ബി.എെ ഡയറക്ടര്‍ ജെയിംസ് കോമി. ട്രംപ് എഫ്.ബി.ഐക്കും ജനങ്ങള്‍ക്കും മുന്നില്‍ കള്ളം പറഞ്ഞുവെന്ന് ജെയിംസ് കോമി പറഞ്ഞു. ട്രംപിനെതിരെ സംസാരിക്കാന്‍ റിപ്പബ്ലിക്കന്‍സിന് ധൈര്യമില്ലെന്ന് കോമി കുറ്റപ്പെടുത്തി.

ട്രംപ് എഫ്.ബി.ഐക്കും ജനങ്ങള്‍ക്കും മുന്നില്‍ കള്ളം പറഞ്ഞുവെന്ന് ജെയിംസ് കോമി

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലണ് അന്വേഷണം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഉടനീളം ട്രംപ് എഫ്.ബി.ഐയോട് നുണപറഞ്ഞുവെന്ന് ജെയിംസ് കോമി പറഞ്ഞു. സത്യത്തെയും നിയമവ്യവസ്ഥയെയും ട്രംപ് ഇതിലൂടെ ലംഘിച്ചിരിക്കുകയാണെന്നും കോമി കുറ്റപ്പെടുത്തി.

ട്രംപ് എഫ്.ബി.ഐക്കും ജനങ്ങള്‍ക്കും മുന്നില്‍ കള്ളം പറഞ്ഞുവെന്ന് ജെയിംസ് കോമി

റിപ്പബ്ലിക്കന്‍സിന് എല്ലാം അറിയാം. എന്നാല്‍ അത് പറയാന്‍ അവര്‍ക്ക് ധൈര്യമില്ല. റിപ്പബ്ലിക്കന്‍സിന്റെ മൌനം നാണക്കേടുണ്ടാക്കുന്നതെന്നും കോമി കൂട്ടിച്ചേര്‍ത്തു. യു.എസ് ജുഡീഷ്യറിയുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ജെയിംസ് കോമി മാധ്യമങ്ങളെ കണ്ടത്. 2106ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് ട്രംപ് കോമിയെ എഫ്.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു,