LiveTV

Live

International

ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ചാരിറ്റി സ്ഥാപനം പൂട്ടിച്ചു

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുള്‍പ്പെടെ നിലവില്‍ ട്രംപിനെതിരെ നിരവധി കേസുകളുണ്ട്

ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ചാരിറ്റി സ്ഥാപനം പൂട്ടിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ചാരിറ്റി സ്ഥാപനം പൂട്ടിച്ചു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ബാര്‍ബറ അണ്ടര്‍വുഡാണ് ഡോണള്‍ഡ് ട്രംപിന്‍റെയും മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡോണള്‍ഡ് ജെ ട്രംപ് എന്ന ചാരിറ്റി ഫൌണ്ടേഷന്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ചാരിറ്റി ഫണ്ട് സ്വകാര്യ ആവശ്യങ്ങൾക്കും രാഷ്ട്രീയ മുതലെടുപ്പിനും ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.

ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ചാരിറ്റി സ്ഥാപനം പൂട്ടിച്ചു

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ചാരിറ്റി ഫണ്ട് ഉപയോഗിച്ചെന്നും കണ്ടെത്തി. തുടര്‍ന്നാണ് സ്ഥാപനം പൂട്ടാന്‍ ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ഫൌണ്ടേഷന്‍ സ്വത്ത് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തിന് കൈമാറണം.

ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ചാരിറ്റി സ്ഥാപനം പൂട്ടിച്ചു

ട്രംപും മക്കളും വലിയ പിഴ നല്‍കേണ്ടി വരും. ഇത് നീതിയുടെ വിജയമാണെന്നും കേസ് തുടരുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. രാഷ്ട്രീയ പകപോക്കലാണ് അറ്റോര്‍ണി ജനറല്‍ ചെയ്യുന്നതെന്നായിരുന്നു ഫൌണ്ടേഷന്‍ അഭിഭാഷകന്‍റെ ആരോപണം. 2016ലാണ് ഫൌണ്ടേഷനെതിരെ ആദ്യമായി ആരോപണം ഉയരുന്നത്. 2016 ഒക്ടോബറില്‍ സ്ഥാപനം കൃത്യമായ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അന്നത്തെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായിരുന്ന ഷ്നീഡര്‍മാന്‍ ഫൌണ്ടേഷന് വേണ്ടിയുള്ള ധനശേഖരണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുള്‍പ്പെടെ നിലവില്‍ ട്രംപിനെതിരെ നിരവധി കേസുകളുണ്ട്. ആ പട്ടികയിലേക്ക് ഒരു കേസുകൂടി ചേര്‍ത്തപ്പെട്ടിരിക്കുന്നു.