LiveTV

Live

International

യമന്‍ സമാധാന ചര്‍ച്ച; ഹുദൈദ ശാന്തമാകുന്നു

ഇനി രാഷ്ട്രീയ പരിഹാരം ലക്ഷ്യം

യമന്‍ സമാധാന ചര്‍ച്ച; ഹുദൈദ ശാന്തമാകുന്നു

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതോടെ യമനിലെ ഹുദൈദ ശാന്തമാവുകയാണ്. ഇന്നലെ രാത്രി വരെ വന്‍ ഏറ്റുമുട്ടലാണ് ഹുദൈദയില്‍ നടന്നത്. എല്ലാ കക്ഷികളും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മാസത്തെ രാഷ്ട്രീയ പരിഹാര ചര്‍ച്ചയെ കുറിച്ച് പ്രതീക്ഷയിലാണ് ഐക്യരാഷ്ട്ര സഭ.

ഇന്നലെ രാത്രിയോടെ സ്ഫോടന ശബ്ദങ്ങളൊടുങ്ങി ശാന്തമായി യമന്‍. തീരദേശ പട്ടണം കൂടിയായ ഹുദൈദയില്‍ ഇനി യു.എന്‍ മേല്‍നോട്ടമാകും. ഇതിനായി സര്‍ക്കാറും ഹൂതികളും ചേര്‍ന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കും. ഇതിനായുള്ള നാമ നിര്‍ദേശങ്ങള്‍ ഇരു കൂട്ടരും യു.എന്നിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായ ഇന്നലെ രാത്രി വരെ വന്‍ ഏറ്റുമുട്ടലും നാശനഷ്ടവും ഹുദൈദയിലുണ്ടായി. പുലര്‍ച്ചയോടെ ഹൂതികളും സര്‍ക്കാര്‍ സൈന്യവും സഖ്യസേനയും മേഖലയില്‍ നിന്ന് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാതിരുന്നാല്‍ അടുത്ത മാസം രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ഇതിനു മുന്നോടിയായി യമന്റെ ഇതര ഭാഗങ്ങളിലും വെടിനിര്‍ത്തലുണ്ടാകുമെന്നാണ് സൂചന. യമനിലെ നേട്ടം സഖ്യസേനാ ശ്രമത്തിന്റെ ഭാഗമായാണെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.