നാലാം തവണയും സ്ഥാനാര്‍ത്ഥിയാകാന്‍ ബൊളീവിയന്‍ പ്രസിഡന്റ്; വ്യാപക പ്രതിഷേധം
നാലാം തവണയും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് ഇവോ മൊറാലസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സന്നദ്ധത അറിയിച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്താകെ നടക്കുന്നത്.

ബൊളീവിയയില്‍ പ്രസിഡന്റ് ഇവോ മൊറാലെസ് 2019 പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. പ്രിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലാം തവണയും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് ഇവോ മൊറാലസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സന്നദ്ധത അറിയിച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്താകെ നടക്കുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനമായ ലാ പാസയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
ജനാധിപത്യം സംരക്ഷിക്കുക, ഏകാധിപത്യം അനുവദിക്കില്ല എന്നീ മുദ്യാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധങ്ങള്‍ നടന്നത്. പ്രകടനത്തിനിടെ പൊലീസും പ്രിഷേധക്കാരും ഏറ്റുമുട്ടി. പൊലീസിന്റെ അക്രമണത്തില്‍ ഒരു പ്രതിഷേധക്കാരന് കൊല്ലപ്പെട്ടു. ഇതും വ്യപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് പ്രസിഡന്റ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റാണ് ഇവോ മൊറാലെസ്. ഇദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലാണ് രാജ്യം അഭിവൃദ്ധി കൈവരിച്ചത്. 2006ലാണ് കര്‍ഷകനായ മൊറലെസ് അധികാരമേല്‍ക്കുന്നത്. 2016ല്‍ നടന്ന ജനഹിത പരിശോധനയില്‍ ഇദ്ദേഹത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. തുടര്‍ന്ന് അധികാരം ഒഴിയാന്‍ തയ്യാറായെങ്കിലും അുയായികളുടെ സമ്മര്‍ദ്ദം മൂലം പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു. നാലാമതും തെരെഞ്ഞെടുപ്പില്‍ മത്സസരിക്കാന്‍ നിയമപരമായുള്ള തടസങ്ങള്‍ നീക്കുന്നതിന് മൊറാലെസിന്റെ പാര്‍ട്ടി കോടതിയേയും സമീപിച്ചിട്ടുണ്ട്.