LiveTV

Live

International

ഒറ്റദിവസം മൂന്ന് ലോട്ടറിയടിച്ചു, ഭാഗ്യവാന് കിട്ടിയത് 36 കോടി

ആഗസ്ത് രണ്ടിനാണ് ഡ്രൈവര്‍ ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന റോബര്‍ട്ടിന് ജാക്‌പോട്ട് ലോട്ടറിയടിക്കുന്നത്.

ഒറ്റദിവസം മൂന്ന് ലോട്ടറിയടിച്ചു, ഭാഗ്യവാന് കിട്ടിയത് 36 കോടി

ലോട്ടറിയുടെ രൂപത്തില്‍ ജീവിതത്തിലേക്ക് ഭാഗ്യം വന്നവരുടെ നിരവധി അനുഭവങ്ങള്‍ നമ്മള്‍ കേട്ടിരിക്കും. എന്നാല്‍ ഒരു ദിവസം മൂന്ന് ലോട്ടറിയടിച്ചയാളെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കക്കാരന്‍ റോബര്‍ട്ട് സ്റ്റുവര്‍ട്ടിനെയാണ് ഒരു ദിവസം തന്നെ മൂന്നുതവണ ലോട്ടറി ഭാഗ്യം തുണച്ചത്.

അമേരിക്കയിലെ സ്‌ക്രാച്ച് ലോട്ടറിയാണ് മൂന്ന് തവണ റോബര്‍ട്ടിന് അടിച്ചത്. ഇതുവഴി ലഭിച്ചതാകട്ടെ അഞ്ച് മില്യണ്‍ ഡോളറും ഇത് ഏകദേശം 36.2 കോടി രൂപ വരും. തുടര്‍ച്ചയായി മൂന്നുതവണയാണ് ന്യൂജഴ്‌സിയില്‍ നിന്നുള്ള ഇയാളെ ഭാഗ്യം കടാക്ഷിച്ചത്.

ആഗസ്ത് രണ്ടിനാണ് ഡ്രൈവര്‍ ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന റോബര്‍ട്ടിന് ജാക്‌പോട്ട് ലോട്ടറിയടിക്കുന്നത്. സമ്മാന വിവരമറിഞ്ഞ റോബര്‍ട്ട് കടയിലെത്തി വീണ്ടും രണ്ട് ലോട്ടറികള്‍ കൂടി എടുത്തു. അതിനും സമ്മാനമടിക്കുകയായിരുന്നു. നേരത്തെ ഈ വര്‍ഷമാദ്യം റോബര്‍ട്ടിന് 2500 ഡോളര്‍ ലോട്ടറിയടിച്ചിരുന്നു. ലഭിച്ച തുക സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ചിലവിടാനാണ് റോബര്‍ട്ടിന്റെ തീരുമാനം.