LiveTV

Live

International

2020 ഒളിംപിക്സ്; ടോക്കിയോ നഗരത്തിലെ റോഡുകള്‍ പരിശോധിക്കും

ഒളിംപിക്സിനായി നടത്തുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ടോക്കിയോ നഗരത്തിലെ റോഡുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2020 ഒളിംപിക്സ്; ടോക്കിയോ നഗരത്തിലെ റോഡുകള്‍ പരിശോധിക്കും

2020 ഒളിംപിക്സിന് മുന്നോടിയായി ടോക്കിയോ നഗരത്തിലെ റോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. വിദേശത്തു നിന്നും കൂടുതല്‍ സഞ്ചാരികള്‍ നഗരത്തില്‍ എത്താന്‍ സാധ്യത ഉള്ളതിനാലാണ് പരിശോധന.

ഒളിംപിക്സിനായി നടത്തുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ടോക്കിയോ നഗരത്തിലെ റോഡുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിനംപ്രതി 20 മില്ല്യന്‍ ആളുകള്‍ ടോക്കിയോവിലെ പൊതുഗതാത സൌകര്യം ഉപയോഗിക്കുന്നു. ജപ്പാന്‍ ഗതാഗത വകുപ്പിന്‍റെ കണുക്കു പ്രകാരം ആറ് ലക്ഷത്തില്‍ അധികം ആളുകള്‍ ഒളിംപിക്സ് മത്സരങ്ങള്‍ കാണുന്നതിനായി ടോക്കിയോ നഗരത്തിലെത്തും. അതിനാല്‍ ട്രാഫിക് കണ്‍ട്രോള്‍ ചെയ്ത് പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.

നിലവിലെ സ്ഥിതി അനുസരിച്ച് ടോക്കിയോ നഗരത്തിലെ നിരത്തുകളില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാണെന്നാണ് ജപ്പാനിലെ ചു.ഒ സര്‍വ്വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്. റോഡ് ഗതാഗതത്തിനൊപ്പം റെയില്‍ ഗതാഗതവും തിരക്കില്‍പ്പെടുമെന്ന ആശങ്കയിലാണ് അധിക്ൃതര്‍. അതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ജപ്പാന്‍റെ തീരുമാനം. 2020 ജൂലൈ 24നാണ് ഒളിംപിക്സ് ആരംഭിക്കുക.