LiveTV

Live

International

ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് തുര്‍ക്കി

സല്‍മാന്‍ ഭരണകൂടത്തില്‍ അവിശ്വാസമില്ലെന്നും എന്നാല്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു

ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് തുര്‍ക്കി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് തുര്‍ക്കി. ആരാണ് കൊലപാതകത്തിന് ഉത്തരവ് നല്‍കിയതെന്നും മൃതദേഹം എന്ത് ചെയ്തുവെന്നും സൌദി വ്യക്തമാക്കണം.

സല്‍മാന്‍ ഭരണകൂടത്തില്‍ അവിശ്വാസമില്ലെന്നും എന്നാല്‍ സ്വതന്ത്രമായ അന്വേഷണം നടക്കണമെന്നും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു

ജമാല്‍ ഖഷോഗിയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നുവെന്ന് പറഞ്ഞ ഉറുദുഗാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും സൌദിയോട് ആവശ്യപ്പെട്ടു. കൊലപാതകത്തിന് ഉത്തരവ് നല്‍കിയത് ആരാണെന്നും മൃതദേഹം എന്ത് ചെയ്തുവെന്നും വ്യക്തമാക്കണം.

ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചൊവ്വാഴ്ച്ച പുറത്തുവിടുമെന്നായിരുന്നു തുര്‍ക്കി നേരത്ത അറിയിച്ചിരുന്നത്. അതനുസരിച്ചാണ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പാര്‍ലമമെന്‍റിനെ അഭിസംബോധന ചെയ്തത്. സൌദി ഭരണകൂടത്തില്‍ അവിശ്വാസമില്ലെന്ന തുര്‍ക്കി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ മേഖലയിലെ പിരിമുറുക്കത്തിന് അയവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇരുപത് ദിവസം കഴിഞ്ഞിട്ടും ഖഷോഗിയുടെ കൊലപാതകത്തില്‍ വ്യക്തത വരുത്താന്‍ കഴിയാത്തത് ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ്