LiveTV

Live

International

വാങ്ങിയത് രണ്ട് കുപ്പി വെള്ളം, നല്‍കിയ ടിപ്പ് ഏഴ് ലക്ഷം രൂപ!

യൂട്യൂബില്‍ മിസ്റ്റര്‍ ബീസ്റ്റ് എന്നറിയപ്പെടുന്ന ആളാണ് വന്‍തുക ടിപ്പ് നല്‍കിയതെന്ന് പിന്നീട് വ്യക്തമായി.

വാങ്ങിയത് രണ്ട് കുപ്പി വെള്ളം, നല്‍കിയ ടിപ്പ് ഏഴ് ലക്ഷം രൂപ!

വെറും രണ്ട് കുപ്പി വെള്ളം വാങ്ങിയ ആള്‍ ഹോട്ടല്‍ ജീവനക്കാരിക്ക് പതിനായിരം ഡോളര്‍ (7,37,050 രൂപ) ടിപ്പായി നല്‍കി. അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഹോട്ടലിലെ അലൈന കസ്റ്ററിനാണ് ഇത്രയും തുക ടിപ്പായി ലഭിച്ചത്.

വന്‍തുക ടിപ്പായി നല്‍കിയത് ആരെന്ന് അറിയേണ്ടേ? യൂട്യൂബില്‍ മിസ്റ്റര്‍ ബീസ്റ്റ് എന്നറിയപ്പെടുന്ന ആളാണ് ടിപ്പ് നല്‍കിയതെന്ന് പിന്നീട് വ്യക്തമായി. യൂ ട്യൂബില്‍ 8.9 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് മിസ്റ്റര്‍ ബീസ്റ്റിനുള്ളത്. 'സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി' എന്ന കുറിപ്പിനൊപ്പമാണ് 10000 ഡോളര്‍ ടിപ്പായി വെച്ചത്.

അത്രയും നോട്ടുകെട്ടുകള്‍ തന്‍റെ കയ്യിലിരുന്ന് വിറച്ചെന്നും ആരോ കബളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്നും അലൈന പറഞ്ഞു. ടിപ്പ് കണ്ട ശേഷമുള്ള അലൈനയുടെ ഭാവം പകര്‍ത്താന്‍ മിസ്റ്റര്‍ ബീസ്റ്റ് രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് മിസ്റ്റര്‍ ബീസ്റ്റ് തിരിച്ചെത്തി അലൈനയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

ആ തുക തനിച്ച് സ്വന്തമാക്കാനല്ല, മറിച്ച് മറ്റ് ജീവനക്കാരുമായി പങ്കിടാനാണ് അലൈനയുടെ തീരുമാനം. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്ന തന്നെ പോലുള്ള ജീവനക്കാര്‍ക്ക് ഈ തുക ആശ്വാസമാണെന്നും അലൈന വ്യക്തമാക്കി. പണവുമായി നില്‍ക്കുന്ന അലൈനയുടെ ചിത്രം ഹോട്ടല്‍ സപ് ഡോഗ്സാണ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

This is CRAZY! Random guy came in and tipped $10,000. UNREAL 💸🙏🏽🤩🌭 https://www.newsobserver.com/news/local/article220401830.html

Posted by Sup Dogs on Sunday, October 21, 2018