LiveTV

Live

International

തെക്കന്‍ യു.എസ് അതിര്‍ത്തി അടക്കുമെന്നും സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ്

കടുത്ത ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വോട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നത്.

തെക്കന്‍ യു.എസ് അതിര്‍ത്തി അടക്കുമെന്നും സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ്

മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റം തടയാനുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ യു.എസ് അതിര്‍ത്തി അടക്കുമെന്നും സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ്. കുടിയേറ്റത്തിന് ശ്രമിച്ചാല്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ തടയുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

ഹോണ്ടുറാസില്‍ നിന്നും ഗ്വാട്ടിമാലയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരെ ഹോണ്ടുറാസ് പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഈ കാരണത്താല്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം കാടുകളിലൂടെയാണ് സഞ്ചരിച്ചത്. ഇവര്‍ അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപ് കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. കടുത്ത ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വോട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നത്.

ഈ ആഴ്ചയില്‍ ആയിരക്കണക്കിന് ഹോണ്ടുറാസ് കുടിയേറ്റക്കാര്‍ ഗ്വോട്ടിമാലയിലൂടെ കടന്ന് പോയിട്ടുണ്ട്. ചിലര്‍ മെക്സിക്കോ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നും മെക്സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. കുടിയേറ്റക്കാരെ തടയുന്നതിന് വേണ്ടി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. മധ്യ അമേരിക്കന്‍ സര്‍ക്കാറുകള്‍ കുടിയേറ്റ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.