LiveTV

Live

International

സെല്‍ഫിയെടുക്കുന്നതിനിടെ ദാരുണാന്ത്യം; ദൃശ്യം പുറത്ത്  

27കാരിയായ സാന്ദ്ര മാന്വേലയാണ് മരിച്ചത്.

സെല്‍ഫിയെടുക്കുന്നതിനിടെ ദാരുണാന്ത്യം; ദൃശ്യം പുറത്ത്  

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. 27കാരിയായ സാന്ദ്ര മാന്വേലയാണ് മരിച്ചത്. പനാമ സിറ്റിക്കടുത്തുള്ള ലക്സര്‍ ടവറിലെ 27ആം നിലയില്‍ നിന്നാണ് സാന്ദ്ര വീണത്. സമീപത്തെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു.

പോര്‍ച്ചുഗീസ് സ്വദേശിനിയായ സാന്ദ്ര പനാമയില്‍ അധ്യാപികയാണ്. ബാലന്‍സ് തെറ്റി താഴെ വീണതാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പൊലീസ് അന്വേഷണം തുടങ്ങി.