LiveTV

Live

International

ട്രംപും കിം ജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ചക്ക്

പും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ചക്ക്. അടുത്ത കൂടിക്കാഴ്ചക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ട്രംപ് വ്യക്തമാക്കി.

ട്രംപും കിം ജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ചക്ക്

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ചക്ക്. അടുത്ത കൂടിക്കാഴ്ചക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ട്രംപ് വ്യക്തമാക്കി. ഇന്നലെ വൈറ്റ് ഹൌസിലെ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താനും കിമ്മും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷമാണ് ട്രംപും കിമ്മും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. പുതിയ കൂടിക്കാഴ്ചക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ട്രംപ് ഇന്നലെ വൈറ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അവിശ്വസനീയമായ പുരോഗതിയാണ് അമേരിക്കയുമായുള്ള ചര്‍ച്ചകളിലൂടെ ഉണ്ടായതെന്നാണ് കിം വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കിംജോങ് ഉന്നും തമ്മില്‍ ഇക്കഴിഞ്ഞ ആഴ്ചയിലുണ്ടായ കൂടിക്കാഴ്ചയില്‍ നല്ല പ്രതികരണങ്ങള്‍ വന്നതോടെയാണ് രാഷ്ട്രത്തലവന്മാര്‍ നേരിട്ടുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുങ്ങുന്നത്. കൂടിക്കാഴ്ച അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നും ട്രംപ് പറയുന്നു.

കഴിഞ്ഞ ജൂണ്‍ 12നാണ് ട്രംപും കിമ്മും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ച നടന്നത്. സിംഗപ്പൂരിലായിരുന്നു അത്. അന്ന് കൊറിയന്‍ ഉപദ്വീപിലെ ആണവ നിരായുധീകരണം നടപ്പാക്കുമെന്ന് കിം പ്രതിജ്ഞയെടുത്തിരുന്നു. അതിന് ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇനി നടക്കാനിരിക്കുന്നത്.