LiveTV

Live

International

സിംഗപ്പൂരിനെ തള്ളി ലോകത്തെ മികച്ച പാസ്പോർട്ട് എന്ന ഖ്യാതി സ്വന്തമാക്കി ജപ്പാൻ   

സിംഗപ്പൂരിനെ തള്ളി ലോകത്തെ മികച്ച പാസ്പോർട്ട് എന്ന ഖ്യാതി സ്വന്തമാക്കി ജപ്പാൻ   

ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ട് എന്ന ഖ്യാതി ഇനിജപ്പാന് സ്വന്തം. സിംഗപ്പൂരിനെ മറികടന്നാണ് ജപ്പാൻ ഈ സ്ഥാനം സ്വന്തമാക്കിയത്. ജപ്പാന്റെ പാസ്പോർട്ട് ഉള്ള പൗരൻമാർക്ക് വിസയില്ലാതെ 190 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി ഇൗ മാസം മ്യാൻമർ കൂടി നൽകിയതോടെ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന പാസ്പോർട്ടുള്ള രാജ്യമെന്ന ഖ്യാതി ജപ്പാൻ നേടിയത്.

സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാം. 2014 ൽ ജർമിനിയെ തള്ളിയാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തിയത്. ജർമിനി, ഫ്രാൻസ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് തങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച്
188 രാജ്യങ്ങളിൽ പ്രവേശിക്കാം. ഡെൻമാർക്, ഫിൻലാൻഡ്, ഇറ്റലി, സ്വീഡൻ, സ്പെയിൻ എന്നിവർ 186 രാജ്യങ്ങളിലേക്ക് കടക്കാനുള്ള അനുമതി നൽകുന്നുണ്ട്.

60 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാവുന്ന ഇന്ത്യൻ പാസ്സ്പോർട്ടിന് 81 ാം സ്ഥാനമാണുള്ളത്. ബെൽജിയം, സ്വിറ്റ്സർലാൻഡ്, അയർലാൻഡ്, കാനഡ പാസ്പോർട്ടുകൾക്ക്185, ആസ്ട്രേലിയ, ഗ്രീസ്, മാൾട്ട പാസ്പോർട്ടുകൾക്ക് 183, ന്യൂസിലാൻഡ്, ചെക്റിപ്പബ്ലിക് 182,ഐസ്‌ലാൻഡ് 181, ഹംഗറി, േസ്ലാവേനിയ, മലേഷ്യ പാസ്
പോർട്ടുകൾ 180 രാജ്യങ്ങളിലും വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്നുണ്ട്
.