LiveTV

Live

International

ചൈന ഭീഷണിപ്പെടുത്തുന്നതായി അറസ്റ്റിലായ ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ

അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനക്കെതിരെ ആരോപണവുമായി ഗ്രേസ് മെങ് രംഗത്തെത്തിയത്. ഇപ്പോള്‍ ഫ്രഞ്ച് പൊലീസിന്റെ സുരക്ഷാവലയത്തിലാണ് ഗ്രേസ് മെങ്.

ചൈന ഭീഷണിപ്പെടുത്തുന്നതായി അറസ്റ്റിലായ ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ

ചൈന ഭീഷണിപ്പെടുത്തുന്നുവെന്ന് അറസ്റ്റിലായ ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോ‌ങ്‌വേയുടെ ഭാര്യ. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനക്കെതിരെ ആരോപണവുമായി ഗ്രേസ് മെങ് രംഗത്തെത്തിയത്. ഇപ്പോള്‍ ഫ്രഞ്ച് പൊലീസിന്റെ സുരക്ഷാവലയത്തിലാണ് ഗ്രേസ് മെങ്.

കൈക്കൂലിയും നിയമലംഘനവും ആരോപിച്ച് ചൈന അറസ്റ്റ് ചെയ്ത ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ്‌വേയുടെ ഭാര്യയണ് ചൈനക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഏജന്റില്‍ നിന്നും ഭീഷണി കോള്‍ വന്നതായി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലണ് ഗ്രേസ് മെങ് ആരോപിച്ചത്. മെങ് ഹോങ്‌വേക്കെതിരെ ചൈന ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗ്രേസ് മെങ് നിഷേധിച്ചു. മെങ് ഹോങ്‌വെയുടെ അറസ്റ്റില്‍ വലിയ അപകടം കണുന്നുണ്ടെന്നും അവര്‍ പ്രതികരിച്ചു.

ചൈനീസ് പബ്ലിക് സെക്യൂരിറ്റി സഹമന്ത്രിയായ മെങ് ഹോങ്‌വെ കഴിഞ്ഞ മാസം ചൈനയിലേക്ക് പോയപ്പോഴാണ് കാണാതായത്. ഭര്‍ത്താവുമയി അവസാനമായി ഫോണിലേക്കയച്ച മെസേജില്‍ അപകട സൂചന നല്‍കിയിരുന്നുവെന്ന് ഗ്രേസ് മെങ് പറഞ്ഞു. ചൈനീസ് ഭീഷണിയെ തുടര്‍ന്ന് ഗ്രേസ് മെങിന് ഫ്രഞ്ച് പൊലീസ് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭീഷണി സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഫ്രഞ്ച് പൊലീസ് പറഞ്ഞു. കൈക്കൂലി വാങ്ങിയതുള്‍പ്പെടെയുള്ള കേസുകളില്‍ മെങ് ഹോങ്‌വെയെ ചോദ്യം ചെയ്തുവരികയാണെന്ന് ചൈന വ്യക്തമാക്കി.