LiveTV

Live

International

ഹെയ്തി ഭൂചലനം; മരിച്ചവരുടെ എണ്ണം 15ആയി

ദുരന്തത്തില്‍ 40 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഗ്രോസ് മോണിലെ സെയ്ന്റ് ഗബ്രിയേല്‍ സ്ക്കൂളും ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞു.

ഹെയ്തി ഭൂചലനം; മരിച്ചവരുടെ എണ്ണം 15ആയി

വടക്കന്‍ ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 300 പേര്‍ക്ക് പരിക്കേറ്റു. ഹെയ്തി ആഭ്യന്തര സുരക്ഷാ വിഭാഗമാണ് നാശ നഷ്ടങ്ങളുടെ പ്രാഥമിക കണക്കുകള്‍ പുറത്തുവിട്ടത്.

ദുരന്തത്തില്‍ 40 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഗ്രോസ് മോണിലെ സെയ്ന്റ് ഗബ്രിയേല്‍ സ്ക്കൂളും ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞു. 720 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്കൂളാണിത്. ദുരന്ത സമയത്ത് സ്ക്കൂളില്‍ കുട്ടികളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്ക്കൂളിലെ 15 ക്ലാസ് മുറികളും നിലംപൊത്തി.

കരീബിയന്‍ രാഷ്ട്രമായ ഹെയ്തില്‍ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.11നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയിരുന്നു. 2010ല്‍ ഹെയ്തി തലസ്ഥാനമായ പോര്‍ട്ട് ഔ പ്രിന്‍സിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചിരുന്നു.