LiveTV

Live

International

ഇന്തോനേഷ്യ; മരണസംഖ്യ 1944 ആയി

കൂടുതല്‍ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തുകയാണ്. അതിനാല്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു.

ഇന്തോനേഷ്യ; മരണസംഖ്യ 1944 ആയി

ഇന്തോനേഷ്യയിലെ സുലവേസയിലെ ഭൂമി കുലുക്കത്തിലും സുനാമിയിലും പെട്ട് മരിച്ചവരുടെ എണ്ണം 1944 ആയി ഉയര്‍ന്നു. അതേസമയം മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും തെരച്ചില്‍ ഈ മാസം 11ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തുകയാണ്. അതിനാല്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണസംഖ്യ 1944 ആയി. അതേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഒരുപാട് പേരുടെ മൃതദേഹം ചെളിയില്‍ ആഴ്ന്നുപോയിരിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.