LiveTV

Live

International

പ്രാണവായു വില്‍പനയ്ക്ക്; വില 7000 രൂപ

കിവിയാന എന്ന കമ്പനിയാണ് വില്‍പന നടത്തുന്നത്. കടകള്‍ വഴി മാത്രമല്ല ഓണ്‍ലൈനിലുമുണ്ട് വില്‍പന.

പ്രാണവായു വില്‍പനയ്ക്ക്; വില 7000 രൂപ

പ്രാണവായുവും വില കൊടുത്ത് വാങ്ങേണ്ടി വരുന്ന കാലമെന്നത് ഇനി സങ്കല്‍പമല്ല, യാഥാര്‍‌ഥ്യമായിരിക്കുകയാണ്. ന്യൂസിലന്‍ഡില്‍ പ്രാണവായു വില്‍പനക്കെത്തി. നാല് കുപ്പിക്ക് 100 ഡോളറാണ് വില (7,350 രൂപ). ഓക്ക് ലാൻഡ് വിമാനത്താവളത്തില്‍ ഉള്‍പ്പെടെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് വില്‍പന. ‘ശുദ്ധമായ ന്യൂസിലന്‍ഡ് വായു’ എന്ന പേരിലാണ് വില്‍പന.

ശ്വസിക്കാനുളള മാസ്‌കുകളും കുപ്പിക്കൊപ്പം നല്‍കുന്നു. കിവിയാന എന്ന കമ്പനിയാണ് വില്‍പന നടത്തുന്നത്. കടകള്‍ വഴി മാത്രമല്ല ഓണ്‍ലൈനിലുമുണ്ട് വില്‍പന. അഞ്ച് ലിറ്ററിന്റെ കുപ്പി 34.50 ഡോളറിനാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്.

പ്രാണവായു വില്‍പനയ്ക്ക്; വില 7000 രൂപ

ന്യൂസിലന്‍ഡിലെ പര്‍വ്വതമേഖലയില്‍ നിന്നും ശേഖരിച്ച ശുദ്ധവായു എന്നാണ് കിവിയാനയുടെ അവകാശവാദം. മനുഷ്യവാസവും മനുഷ്യനിര്‍മിതിയുമില്ലാത്ത പ്രദേശത്ത് നിന്നുള്ള ശുദ്ധമായ പ്രാണവായുവാണ് തങ്ങള്‍ കുപ്പിക്കുള്ളിലാക്കി വിതരണം ചെയ്യുന്നതെന്ന് കമ്പനി വെബ്സൈറ്റില്‍ പറയുന്നു. നിങ്ങള്‍ ശ്വസിച്ചിട്ടുള്ളതില്‍ ഏറ്റവും ശുദ്ധമായ വായുവെന്ന് കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുമുണ്ട്.