LiveTV

Live

International

സിറിയയിലെ ഐ.എസ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം

കിഴക്കന്‍‌ സിറിയയിലെ അബുകമാല്‍ പട്ടണത്തിന് സമീപമുള്ള ഐ.എസ് കേന്ദ്രത്തിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

സിറിയയിലെ ഐ.എസ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം

സിറിയയിലെ ഐ.എസ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു.

കിഴക്കന്‍‌ സിറിയയിലെ അബുകമാല്‍ പട്ടണത്തിന് സമീപമുള്ള ഐ.എസ് കേന്ദ്രത്തിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മിസൈലിന് പുറമെ ഏഴ് ഡ്രോണുകളും ഐ.എസ് കേന്ദ്രത്തിന് നേരെ തൊടുത്തുവിട്ടതായി ഇറാന്‍ അവകാശപ്പെട്ടു.

അഹ്‍വാസ് നഗരത്തില്‍ സെപ്തംബറില്‍ സൈനിക പരേഡിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. അന്ന് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മിസൈല്‍ ആക്രമണം.