LiveTV

Live

International

നൊബേല്‍ പുരസ്കാര പ്രഖ്യാപനം നാളെ മുതല്‍; സാഹിത്യത്തിന് പുരസ്കാരമില്ല

ഈ വര്‍ഷം സാഹിത്യത്തിന് നോബേല്‍ പുരസ്കാരം നല്‍കില്ല. പകരം ന്യൂ അക്കാഡമി പ്രൈസ് എന്ന പേരില്‍ പുതിയ പുരസ്കാരം നല്‍കാനാണ് തീരുമാനം

നൊബേല്‍ പുരസ്കാര പ്രഖ്യാപനം നാളെ മുതല്‍; സാഹിത്യത്തിന് പുരസ്കാരമില്ല

നൊബേല്‍ പുരസ്കാരങ്ങള്‍ നാളെ മുതല്‍ പ്രഖ്യാപിക്കും. ഈ വര്‍ഷം സാഹിത്യത്തിന് നോബേല്‍ പുരസ്കാരം നല്‍കില്ല. പകരം ന്യൂ അക്കാഡമി പ്രൈസ് എന്ന പേരില്‍ പുതിയ പുരസ്കാരം നല്‍കാനാണ് തീരുമാനം.

തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനാണ് നോബേല്‍ പുരസ്കാരം പ്രഖ്യാപിക്കുക. ചൊവ്വ ഭൌതfകശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനും വെള്ളിയാഴ്ച സമാധാനത്തിനും ഒക്ടോബര്‍ എട്ടിന് സാമ്പത്തിക ശാസ്ത്രത്തിനും പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരത്തെ കുറിച്ച് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അഭ്യൂഹങ്ങള്‍ ഉയരുന്നത്.

ലൈംഗിക, സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നതിനാല്‍ ഈ വര്‍ഷം സാഹിത്യത്തില്‍ നൊബേല്‍ ഇല്ല. നൊബേല്‍ സമ്മാന നിര്‍ണായക സമിതി അംഗമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോൾട്ടിനെതിരെയാണ് ആരോപണങ്ങള്‍. 18 സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ പീഡന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം രണ്ട് പുരസ്കാരങ്ങളും ഒന്നിച്ച് നല്‍കും.

സാഹിത്യ നൊബേലില്‍ പകരം ന്യൂ അക്കാദമി പ്രൈസ് എന്ന പേരില്‍ പുതിയ പുരസ്കാരം നല്‍കാനാണ് സ്വീഡനിലെ കള്‍ച്ചറല്‍ സൊസൈറ്റിയുടെ തീരുമാനം. ഇത് ഒക്ടോബര്‍ 12ന് പ്രഖ്യാപിക്കും.