LiveTV

Live

International

ആണവ കരാറിന്റെ പേരില്‍ ഇറാന്‍-അമേരിക്ക വാക്പോര് തുടരുന്നു

എന്നാല്‍ ‍ അമേരിക്കയുടേത് സാമ്പത്തിക ഭീകരവാദമെന്നും അധിക്ഷേപം നിര്‍ത്തണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.

 ആണവ കരാറിന്റെ പേരില്‍ ഇറാന്‍-അമേരിക്ക വാക്പോര് തുടരുന്നു

ആണവ കരാറിന്റെ പേരില്‍ ഇറാന്‍-അമേരിക്ക വാക്പോര് തുടരുന്നു. അമേരിക്കയെയോ സഖ്യകക്ഷികളെയോ ആക്രമിച്ചാല്‍ ഇറാന്‍ കടുത്ത വില നല്‍കേണ്ടി വരുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ‍ അമേരിക്കയുടേത് സാമ്പത്തിക ഭീകരവാദമെന്നും അധിക്ഷേപം നിര്‍ത്തണമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മില്‍ യു.എന്‍ പൊതു സഭയില്‍ നടന്ന വാക് തര്‍ക്കങ്ങള്‍ക്ക് തൊട്ട് പിറകെയാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത് . ഇറാന്‍ ഏതെങ്കിലും തരത്തില്‍ അമേരിക്കയെയോ, സഖ്യ രാജ്യങ്ങളെയോ ആക്രമിക്കുകയോ, അമേരിക്കന്‍ പൌരന്മാരെ അപകടപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്നാണ് ബോള്‍ട്ടണ്‍ മുന്നറിയിപ്പ് നല്‍കിയത് .

ഇറാനുമായി 2015 ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അമേരിക്കന്‍ ചരിത്രത്തിലെ നയതന്ത്രത്തിലുണ്ടായ എറ്റവും വലിയ പിഴവാണെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ഈ കരാര്‍ ഇക്കഴിഞ്ഞ മെയില്‍ ട്രംപ് റദ്ദാക്കിയിരുന്നു, ഇതേ തുടര്‍ന്നാണ് ഇറാന്‍ അമേരിക്ക ബന്ദത്തില്‍ വീണ്ടും ഉലച്ചിലുണ്ടാകുന്നത്. ഇറാന്‍ തീവ്രവാദത്തിന്റെ പ്രധാന വക്താക്കളാണെന്നായിരുന്നു യു.എന്‍ പൊതുസഭയില്‍ ട്രംപിന്റെ ആരോപണം , ഇറാനിലെ ഗവണ്‍മെന്റിനെ താഴെയിറക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നതെന്നായിരുന്നു റൂഹാനിയുടെ പ്രത്യാരോപണം .ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ മേല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു , ഇറാനില്‍ നിന്നുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തിയിരുന്നു. അമേരിക്കന്‍ നടപടി സാമ്പത്തിക ഭീകരവാദമാണെന്നായിരുന്നു അമേരിക്കന്‍ നടപടികള്‍ക്കെതിരെ യു.എന്‍ പൊതുസഭയില്‍ ഇറാന്‍ പ്രസിഡന്റ് പ്രതികരിച്ചത് .