LiveTV

Live

International

ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ അവിശ്വാസികളാക്കും; സഭയില്‍ മാറ്റത്തിന് സമയമായെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ജര്‍മനി, ചിലി ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പാരാതികളിലുള്ള പ്രതികരണമായാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംസാരിച്ചത്.

ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ അവിശ്വാസികളാക്കും; സഭയില്‍ മാറ്റത്തിന് സമയമായെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സഭയില്‍ മാറ്റത്തിന് സമയമായെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ അവിശ്വാസികളാക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ജര്‍മനി, ചിലി ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പാരാതികളിലുള്ള പ്രതികരണമായാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംസാരിച്ചത്. പുതു തലമുറ കരുതുന്നത് അവര്‍ക്ക് ദേവാലയങ്ങളില്‍ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നാണ്, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും. നമ്മള്‍ അവരോടൊപ്പമുണ്ടെന്ന് അവര്‍ക്ക് ബോധ്യമാകണമെങ്കില്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

എസ്തോണിയ സന്ദര്‍ശന വേളയിലായിരുന്നു പോപ്പിന്‍റെ പ്രതികരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പോപ്പ് എസ്തോണിയയിലെത്തിയത്. 2014 വരെ കഴിഞ്ഞ 70 വര്‍ഷം 3700 പ്രായപൂര്‍ത്തിയാവാത്തവരെ 1700 പുരോഹിതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഈ മാസമാദ്യം ഒരു ജര്‍മന്‍ മാഗസിനില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പുരോഹിതര്‍ രാജി വെക്കുന്ന സംഭവവും ഉണ്ടായിരുന്നു.