LiveTV

Live

International

മാലിദ്വീപില്‍ സ്വാലിഹ് പ്രസിഡന്റ്

നിയുക്ത പ്രസിഡന്റ് സ്വാലിഹിനെ പിന്തുണച്ച് മുന്‍ പ്രസിഡന്റുമാരും രംഗത്തെത്തി. അതേസമയം ത​​ന്‍റെ കാ​​ലാ​​വ​​ധി തീ​​രു​​ന്ന ന​​വം​​ബ​​ർ 17ന് ​​അ​​ധി​​കാ​​ര കൈ​​മാ​​റ്റം നടത്തുമെന്ന് യാമീന്‍ വ്യക്തമാക്കി.

മാലിദ്വീപില്‍ സ്വാലിഹ് പ്രസിഡന്റ്

മാലിദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് ജയം. ഏ​​​​കാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ള്ള യാ​​​​മീ​​​​നെ തോല്‍പ്പിച്ചാണ് സ്വാലിഹ് അധികാരത്തിലെത്തുന്നത്.

ഞാ‍‍യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സം​​​​യു​​​​ക്ത പ്ര​​​​തി​​​​പ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി ഇ​​​​ബ്രാ​​​​ഹിം മു​​​​ഹ​​​​മ്മ​​​​ദ് സ്വാ​ലി​​​​ഹ് 58.3ശ​​​​ത​​​​മാ​​​​നം വോട്ടു നേടി. പ്രസിഡന്റ് പദവിയിലിരുന്ന യാമീന് 41.7ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടാണ് നേടാനായത്. അ​​​​ന്തി​​​​മ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് ഒ​​​​രാ​​​​ഴ്ച​​​​വ​​​​രെ സ​​​​മ​​​​യം എ​​​​ടു​​​​ത്തേ​​​​ക്കും. തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തി അറിയിച്ച് അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. മൊത്തം വോട്ടര്‍മാരില്‍ 90 ശതമാനവും സമ്മതിദാനാവകാശം ‌ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു മാലിദ്വീപിലേത്. സ്വാലിഹിന്റെ വിജയ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി.

യാ​​​​മീ​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളി​​​​ൽ പ​​​​ല​​​​രും നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട് വി​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്നു. മറ്റുള്ളവരെ യാമീന്‍ ജയിലിലടച്ചു. നിയുക്ത പ്രസിഡന്റ് സ്വാലിഹിനെ പിന്തുണച്ച് മുന്‍ പ്രസിഡന്റുമാരും രംഗത്തെത്തി. അതേസമയം ത​​ന്‍റെ കാ​​ലാ​​വ​​ധി തീ​​രു​​ന്ന ന​​വം​​ബ​​ർ 17ന് ​​അ​​ധി​​കാ​​ര കൈ​​മാ​​റ്റം നടത്തുമെന്ന് യാമീന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് മുന്‍ഗണന നല്‍കുമെന്ന് പ്രതിപക്ഷം നേരത്തെ ഉറപ്പു നല്‍കിയിരുന്നു.