LiveTV

Live

International

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ ഡാം ദ്വീപില്‍ എത്തിച്ചു

രാവിലെ 9.30 ഓടു കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയ ഫ്രഞ്ച് മത്സ്യ ബന്ധന നിരീക്ഷണ കപ്പലായ ഒസീറിസ് ആംസ്റ്റർഡാം ദ്വീപിലെത്തിയത്. 

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ ഡാം ദ്വീപില്‍ എത്തിച്ചു

മലയാളി നാവികൻ അഭിലാഷ് ടോമിയെ ആംസ്റ്റർ ഡാം ദ്വീപിൽ എത്തിച്ചു. ദ്വീപിലെ ആശുപത്രിയിൽ അഭിലാഷിനെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കും. അഭിലാഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ അഭിലാഷിനെ മൗറീഷ്യസിലേക്ക് മാറ്റിയേക്കും.

രാവിലെ 9.30 ഓടു കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയ ഫ്രഞ്ച് മത്സ്യ ബന്ധന നിരീക്ഷണ കപ്പലായ ഒസീറിസ് ആംസ്റ്റർഡാം ദ്വീപിലെത്തിയത്. പായ് മരം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് ടോമിക്ക് ചികിത്സ നല്‍കാന്‍ ദ്വീപിലെ ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. എം.ആര്‍.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനങ്ങള്‍ക്കും അഭിലാഷിനെ വിധേയമാക്കും. പായ്മരം ഒടിഞ്ഞ് വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത് . നേരത്തെ ഉണ്ടായിരുന്ന ഛര്‍ദി അടക്കമുള്ള അസ്വസ്ഥകള്‍ക്ക് ഇപ്പോള്‍ മാറ്റം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ചയോടു കൂടി ഐ.എന്‍.എസ് സത്പുരയെത്തുമ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ മൗറീഷ്യസിലേക്ക് അഭിലാഷിനെ മാറ്റും. അപകടത്തില്‍പ്പെട്ട മറ്റൊരു മത്സാരാര്‍ഥിയായ അയര്‍ലന്റ് സ്വദേശിയായ ഗ്രീഗോര്‍ മക്‌നൂകിനെയും ഒസിറസ് രക്ഷപ്പെടുത്തിയിരുന്നു. ഇയാളെയും ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുന്നുണ്ട്.