LiveTV

Live

International

സ്കൂളുകളിലും രക്ഷയില്ല; അമേരിക്കയിൽ ന്യൂനപക്ഷങ്ങളും കറുത്ത വർഗക്കാരും നേരിടുന്നത് കടുത്ത പീ‍ഡനം‌

സ്കൂളുകളിലും രക്ഷയില്ല; അമേരിക്കയിൽ ന്യൂനപക്ഷങ്ങളും കറുത്ത വർഗക്കാരും  നേരിടുന്നത് കടുത്ത പീ‍ഡനം‌

അമേരിക്കൻ സ്കൂളുകളിൽ കറുത്ത വർ
ഗക്കാരും ന്യൂനപക്ഷങ്ങളും നേരിടുന്നത് കടുത്ത പീഡനമെന്ന് വെളിപ്പെടുത്തി പുതിയ പഠനം. സകൂളുകളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന വെടിവെപ്പുകളെ പ്രതിരോധിക്കാനായി നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളോട് വംശീയമായാണ് പെരുമാറുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്. സ്കൂളുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും ഇതിനോടകം ആവശ്യം ഉയര്‍ന്നട്ടുണ്ട്. സ്കൂള്‍ വെടിവെപ്പിനെ നേരിടാനായി നിയമിച്ച പോലീസുകാര്‍ അതിനേക്കാള്‍ കൊടിയ അക്രമമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് പ്രക്ഷോഭം നയിക്കുന്ന സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപച്ചു.