LiveTV

Live

International

ഇറാന്‍ ഇപ്പോഴും തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സര്‍മാരാണെന്ന് അമേരിക്ക

തീവ്രവാദ സംഘങ്ങള്‍ക്ക് ഇറാന്‍ പണമെത്തിക്കുന്നുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള കേന്ദ്രങ്ങള്‍ ലോകത്തെങ്ങുമുണ്ടെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ഇറാന്‍ ഇപ്പോഴും തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സര്‍മാരാണെന്ന് അമേരിക്ക

ഇറാന്‍ ഇപ്പോഴും തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സര്‍മാരാണെന്ന് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് ഇറാന്‍ പണമെത്തിക്കുന്നുണ്ടെന്നും തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള കേന്ദ്രങ്ങള്‍ ലോകത്തെങ്ങുമുണ്ടെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കയുടെ ആഗോള തീവ്രവാദ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.

ഇറാനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അമേരിക്കയുടെ വാര്‍ഷിക ആഗോള തീവ്രവാദ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സര്‍മാരാണ് ഇറാനെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നും മിഡിലീസ്റ്റിലും മറ്റെല്ലായിടത്തും സര്‍ക്കാരുകളെ തകര്‍ക്കാനുമാണ് ഇറാന്റെ ശ്രമമെന്നും കുറ്റപ്പെടുത്തുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പണമിറക്കാനുള്ള കണ്ണികളെ ഇറാന്‍ തയാറാക്കിയിട്ടുണ്ടെന്നും തെക്കന്‍ അമേരിക്കയില്‍ അവര്‍ ആയുധങ്ങള്‍ പൂഴ്ത്തി വെച്ചിട്ടുണ്ടെന്നും ആയുധങ്ങളുടെ പരീക്ഷണങ്ങള്‍ യൂറോപ്പില്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ഇസ്ലാമിക് രാജ്യങ്ങള്‍ തീവ്രവാദത്തെ മാറ്റി നിര്‍ത്താന്‍ ഒരു വിധേനയും തയാറാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നതെന്നും പറയുന്നു, ലോകത്തുണ്ടാകുന്ന തീവ്രവാദആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണെന്നും തീവ്രവാദ വിരുദ്ധ വകുപ്പ് തലവന്‍ നതാന്‍ സെയില്‍സ് പറഞ്ഞു. നേരത്തെ 1984ല്‍ തന്നെ ഇറാനെ തീവ്രവാദത്തിന്റെ സ്പോണ്‍സര്‍മാരെന്ന് അമേരിക്ക മുദ്രകുത്തിയിരുന്നു. ഇപ്പോള്‍ ഉത്തരകൊറിയ, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളെയും അത്തരത്തില്‍ മുദ്ര കുത്തിയിരിക്കുകയാണ് അമേരിക്ക. എന്നാല്‍ മിഡിലീസ്റ്റില്‍ ആകെയുള്ള അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇറാന്‍.