LiveTV

Live

International

നോര്‍ത്ത് കരോലൈനയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം 

നോര്‍ത്ത് കരോലൈനയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം 

അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇരുപത്തിമൂന്ന് പേര്‍ മരണപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കയിലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ നോ​ർ​ത്ത്​ ക​രോ​ലൈ​ന​യി​ലാണ് ഫ്ലോ​റ​ൻ​സ്​ ചു​ഴ​ലി​ക്കാ​റ്റ് കഴിഞ്ഞ ദിവസം നാ​ശം വിതച്ചത് .

കാ​റ്റി​ലും തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ക​രോ​ലൈ​ന​യി​ൽ 23 പേ​ർ മ​രി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ​ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ​സം​സ്​​ഥാ​ന​ത്തെ വി​ൽ​മി​ങ്​​ട​ൺ നഗരം പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ന്​​ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള മു​ഴു​വ​ൻ വ​ഴി​ക​ളും അ​ട​ഞ്ഞതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.