LiveTV

Live

International

ഫ്ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്

കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയം സൃഷ‌്ടിക്കാൻ സാധ്യത. ട്രംപ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഫ്ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക്

ഫ്ലോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് കടക്കുന്നു. നോര്‍ത്ത് കരോലീന തീരത്തേക്കാവും കാറ്റ് ആദ്യമെത്തുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

നിലവില്‍ നോര്‍ത്ത് കരോലിനയ്ക്ക് 625 മൈല്‍ അകലെ വരെ ഫ്ലോറന്‍സ് ചുഴലിക്കാറ്റ് എത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 105 കിലോമീറ്ററിലധികം ആയിരിക്കും. ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കരോലിന, വിര്‍ജിനീയ മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കാറ്റഗറി നാലില്‍നിന്ന് കാറ്റഗറി അഞ്ചിലേക്ക് ചുഴലി കൊടുങ്കാറ്റ് മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. കരോലിനയ്ക്ക് പുറമെ വിര്‍ജീനിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. കൊടുങ്കാറ്റ് അമേരിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയം സൃഷ‌്ടിക്കാൻ സാധ്യതയുണ്ടെന്നാണ‌് വിലയിരുത്തൽ.