LiveTV

Live

International

സമൂഹമാധ്യമങ്ങളിലൂടെയുള്ള തീവ്രവാദ പ്രചരണം; കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

അധികൃതര്‍ പരാതി ഉന്നയിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ഒരു മണിക്കൂറിനകം നടപടിയെടുക്കാനാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നല‍്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 സമൂഹമാധ്യമങ്ങളിലൂടെയുള്ള തീവ്രവാദ പ്രചരണം; കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

സമൂഹമാധ്യമങ്ങളിലൂടെയുള്ള തീവ്രവാദ പ്രചരണങ്ങള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. അധികൃതര്‍ പരാതി ഉന്നയിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ഒരു മണിക്കൂറിനകം നടപടിയെടുക്കാനാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നല‍്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഫേസ്ബുക്ക്, ട്വിറ്റര്‍,യു ട്യൂബ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് ഭീകര സംഘടനകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധച്ചു വരികയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നിരീക്ഷിച്ചു. വിദ്വേഷ പ്രചരണങ്ങള്‍ കൂട്ടക്കൊലപാതകങ്ങളിലേക്കടക്കം നയിക്കുന്ന സാഹചര്യമുണ്ടെന്നും ഇ.യു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. പോസ്റ്റുകള്‍ സ്വന്തം നിലയ്‌ക്കോ, റിപ്പോര്‍ട്ട് ചെയ്ത് ഒരു മണിക്കൂറിനകമോ നീക്കം ചെയ്യണമെന്നാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇല്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനം പിഴയായി അടയ്‌ക്കേണ്ടി വരും.

കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ങ്കര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചരണങ്ങളാണു ഇ.യു ഇടപെട്ടു നീക്കിയത്.