LiveTV

Live

International

ദക്ഷിണ സുഡാനില്‍ വിമാനപകടത്തില്‍ 21 പേര്‍ മരിച്ചു

ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജുബായില്‍ നിന്നും പുറപ്പെട്ട കൊമേഷ്യല്‍ ബേബി എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്.

 ദക്ഷിണ സുഡാനില്‍ വിമാനപകടത്തില്‍ 21 പേര്‍ മരിച്ചു

ദക്ഷിണ സുഡാനില്‍ വിമാനപകടത്തില്‍ 21 പേര്‍ മരിച്ചു. വിമാനം തടാകത്തില്‍ തകര്‍ന്നുവീണായിരുന്നു അപകടം. ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജുബായില്‍ നിന്നും പുറപ്പെട്ട കൊമേഷ്യല്‍ ബേബി എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. 21 പേര്‍ മരിച്ച അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

മൂന്ന് പേര്‍ അത്ഭുതരമായി രക്ഷപ്പെട്ടു. 6 വയസ്സുള്ള കുട്ടി, ഇറ്റാലിന്‍ സ്വദേശിയ‌ായ ഡോക്ടറക്കം മറ്റു രണ്ടുപേര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. അപകട കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. അമിതഭാരമാണ് അപകട കാരണമെന്നാണ് കരുതുന്നത്. മോശം കാലവസ്ഥയുമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.