LiveTV

Live

International

സിറിയയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാകില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍

സിറിയയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാകില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട്  ഉര്‍ദുഗാന്‍

സിറിയയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാകില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇറാനും റഷ്യക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഉര്‍ദുഗാന്റെ പ്രതികരണം. ലോകം സിറിയന്‍ ജനങ്ങള്‍ക്ക് നേരെ അന്ധത നടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെഹ്റാനില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രതികരണം. തീവ്രവാദികളുടെ മുന്നിലേക്ക് ചെന്നുചാടുന്ന സിറിയന്‍ ജനതയോട് വിയോജിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ തുര്‍ക്കിക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടെ നില്‍ക്കുമെന്നും അവര്‍ക്കാവശ്യമായ സുരക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇദ്‌ലിബിലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും കൂടിയാണ് മൂവരുടെയും കൂടിക്കാഴ്ച. തന്റെ എതിരാളികളായ പുടിനുമായും ഉര്‍ദുഗാനുമായാണ് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഇദിലിബിലെ വെടിനിര്‍ത്തലിനുള്ള സമ്മര്‍ദമൊന്നും തുര്‍ക്കി നടത്തിയില്ല. നേരത്തെ റഷ്യയും ഇറാനും ഇക്കാര്യം നിഷേധിച്ചിരുന്നു. വെടിനിര്‍ത്തല്‍ നടക്കാത്തതിനാല്‍ പ്രദേശത്ത് ഇപ്പോഴും ഭീതി തുടരുകയാണ്. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇദിലിബ് മേഖലയില്‍ താമസിക്കുന്നത്. ഇതില്‍ പകുതി ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.