LiveTV

Live

International

ശക്തമായ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കൂപ്പുകുത്തുന്ന വിമാനം !... - വീഡിയോ

എന്നാല്‍ വിമാനത്താവളത്തോട് അടുക്കുമ്പോള്‍ ശക്തമായ കൊടുങ്കാറ്റില്‍പെട്ട് വിമാനം ആടിയുലഞ്ഞ് കൂപ്പുകുത്തിയാലോ ? 

ശക്തമായ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കൂപ്പുകുത്തുന്ന വിമാനം !... - വീഡിയോ

മോശം കാലാവസ്ഥ പലപ്പോഴും വിമാനയാത്രക്ക് ഭീഷണി സൃഷ്ടിക്കാറുണ്ട്. ശക്തമായ കാറ്റിനിടെ റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം ഉലയുന്ന ദൃശ്യങ്ങള്‍ പലവട്ടം നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ വിമാനത്താവളത്തോട് അടുക്കുമ്പോള്‍ ശക്തമായ കൊടുങ്കാറ്റില്‍പെട്ട് വിമാനം ആടിയുലഞ്ഞ് കൂപ്പുകുത്തിയാലോ ? ജപ്പാനിലെ ടോക്കിയോ നരിറ്റ വിമാനത്താവളത്തിലാണ് ഇതുപോലൊരു സംഭവം നടന്നത്. എ.എന്‍.എ ഡ്രീംലൈനര്‍ വിമാനമാണ് റണ്‍വേയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ കൊടുങ്കാറ്റില്‍ പെട്ട് ആടിയുലഞ്ഞത്. ശക്തമായ കാറ്റില്‍ ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞ് പൊടുന്നനെ താഴേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയ വിമാനത്തെ, പൈലറ്റ് അതിസമര്‍ദ്ധമായി നിയന്ത്രിച്ച് വന്‍ ദുരന്തം ഒഴിവാക്കി. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന വിമാനം രണ്ടാം ശ്രമത്തിലാണ് റണ്‍വേയില്‍ ഇറക്കിയത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്ന് ഔദ്യോഗിക കേന്ദ്രം അറിയിച്ചു.