LiveTV

Live

International

ഇന്ത്യാനോഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 555 ആയി

ഭൂകമ്പമാപിനിയില്‍ 6.9 മാഗ്നിറ്റ്യൂഡ് തോത് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തോളം വീടുകളും ദേവാലയങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് നിലം പൊത്തിയത്. 3,53000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി  

ഇന്ത്യാനോഷ്യയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 555 ആയി

ഇന്തോനേഷ്യയില്‍ ജനജീവിതത്തെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 555 ആയി ഉയര്‍ന്നു. നാല് ലക്ഷത്തോളം ആളുകളാണ് ഭൂകമ്പ മേഖലയില്‍ നിന്നും പലായനം ചെയ്തത്.

ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലുണ്ടായ ഭൂമി കുലുക്കത്തില് ഏറ്റവും പുതിയ കണക്കനുസരിച്ചാണ് 555 പേര് മരിച്ചതായി കണ്ടെത്തിയത്. ‍ 1300 ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഭൂകമ്പമാപിനിയില്‍ 6.9 മാഗ്നിറ്റ്യൂഡ് തോത് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തോളം വീടുകളും ദേവാലയങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് നിലം പൊത്തിയത്. 3,53000 പേരെ ഭൂകമ്പ മേഖലകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

ദുരന്തത്തിനിരയായവര്‍ കുടിവെള്ളവും ഭക്ഷണവും തലചായ്ക്കാനിടവുമില്ലാതെ വിവിധ മേഖലകളിലായി ദുരിതമനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 30,000 ടെന്‍റുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും ദുരന്ത ബാധിത മേഖലകളിലേക്ക് 100 വീല്‍ ചെയറുകള്‍ നല്‍കിയതായും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 348 മില്യണ്‍ ഡോളറിന്‍റെ നാശ നഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്.

ലംബോക്ക് ദ്വീപിനെ പലയിടങ്ങളിലും 25 മീറ്ററോളം കടലിലേക്ക് താഴ്ത്തിയയതായും ഭൂമി ഏറെ ആഴത്തില്‍ കുഴിഞ്ഞതായും നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂടുതല്‍ അറിയാനാകുമെന്നും നാസ വ്യക്തമാക്കുന്നു.