LiveTV

Live

International

ഒരേ സമയത്ത് ജനിച്ച മൂന്ന് പേര്‍; 200 ജോഡി കുഞ്ഞുങ്ങളുമായി ഒരു അത്ഭുത സംഗമം

എല്ലാ പ്രായത്തിലുമുള്ള ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നു കൂട്ടത്തില്‍. മാസങ്ങള്‍ മാത്രം പ്രായമുള്ള കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോഡിയും കൌതുകമായി.

 ഒരേ സമയത്ത് ജനിച്ച മൂന്ന് പേര്‍; 200 ജോഡി കുഞ്ഞുങ്ങളുമായി ഒരു അത്ഭുത സംഗമം

ഇരട്ടക്കുട്ടികളെ കാണുന്നത് കൌതുകമാണ്. ഒരേ സമയത്ത് ജനിച്ച മൂന്ന് പേരായാലോ? കൌതുകമേറും...അങ്ങനെയെങ്കില്‍, 200 ജോഡി കുഞ്ഞുങ്ങളായാലോ..അത്തരമൊരു സംഗമം നടന്നു യുക്രെയിനില്‍. ആ കൌതുക കാഴ്ച കാണാം ഇനി.

ചിണുങ്ങിയും കരഞ്ഞും ചിലര്‍...ഉറക്കം തൂങ്ങി വീണ് മറ്റു ചിലര്‍....ഇതൊന്നും ഞങ്ങളെ ബാധിക്കുന്നേയില്ലെന്ന മട്ടില്‍ മറ്റൊരു കൂട്ടം.. യുക്രെയിനിലെ കിവ് ചാരിറ്റിയാണ് ഇത്തരമൊരു അപൂര്‍വ കാഴ്ചക്ക് വേദിയൊരുക്കിയത്. എല്ലാ പ്രായത്തിലുമുള്ള ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നു കൂട്ടത്തില്‍. മാസങ്ങള്‍ മാത്രം പ്രായമുള്ള കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജോഡിയും കൌതുകമായി.

ആദ്യമായല്ല, ഈ അദ്ഭുത സംഗമം യുക്രെയിനില്‍ നടക്കുന്നത്. രാജ്യതലത്തിലെ റെക്കോഡിനായാണ് സംഘാടകര്‍ ഈ സംഗമം ഒരുക്കുന്നത്. 2017ലും ഇതേസ്ഥലത്ത് ഇങ്ങനെയൊരു സംഗംമം നടന്നു. എന്നാല്‍ നൂറ് ജോഡി കുഞ്ഞുങ്ങളായിരുന്നു അന്ന് കൌതുകമൊരുക്കിയത്. ഇത്തവണ കൂടുതലും ഇരട്ടക്കുട്ടികളായിരുന്നു. ഒരേ സമയത്ത് ജനിച്ച മൂന്ന് കുട്ടികളുടെ 10 ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഒരേ സമയം ജനിച്ച കുട്ടികളുടെ സംഗമം നടത്തി ലോക ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചത് ആദ്യം തായ്‍വാനാണ്. 1999ല്‍. 4002 ജോഡികളാണ് അന്ന് കാഴ്ച വിരുന്നൊരുക്കിയത്.