LiveTV

Live

International

ഇത് ഭീമാകാരനായ ഒരു മനുഷ്യന്റെ കാലല്ല; വെറും ഉരുളക്കിഴങ്ങ്

മനുഷ്യന്റെ കാല്‍പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുളക്കിഴങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ആറുവിരലാണ് ഈ ഉരുളക്കിഴങ്ങ് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്.

ഇത് ഭീമാകാരനായ ഒരു മനുഷ്യന്റെ കാലല്ല; വെറും ഉരുളക്കിഴങ്ങ്

മനുഷ്യന്റെ കാല്‍പാദത്തിനോട് രൂപസാദൃശ്യമുള്ള ഉരുളക്കിഴങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. തെക്കന്‍ ബ്രസീലിലെ സാന്ത കാതറീനയിലാണ് ഈ ഭീമാകാരനായ ഉരുളക്കിഴങ്ങ് കൃഷി.

ഇത് ഭീമാകാരനായ ഒരു മനുഷ്യന്റെ കാലല്ല; വെറും ഉരുളക്കിഴങ്ങ്

എട്ടുകിലോയിലധികമാണ് ഈ ഭീമന്‍ ഉരുളക്കിഴങ്ങിന്റെ തൂക്കം. സാന്താ കാതറീനയിലെ കൃഷിക്കാരായ ദമ്പതിമാര്‍ മാര്‍ലിക്കും പൌലോ സിക്വിനെലിനുമാണ് ഈ ഭീമന്‍ ഉരുളക്കിഴങ്ങ് വിളവ് ലഭിച്ചിരിക്കുന്നത്. ആറുവിരലാണ് ഈ ഉരുളക്കിഴങ്ങ് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. എന്തായാലും ഉരുളക്കിഴങ്ങാണോ മനുഷ്യന്റെ കാലാണോ എന്ന് തിരിച്ചറിയാന്‍ നിരവധി പേരാണ് മാര്‍ലിയുടെയും പൌലോയുടെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്.