LiveTV

Live

International

കൊളംബിയയുടെ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

അതീവ സുരക്ഷാ മുന്‍ കരുതലുകളോടെ നടക്കുന്ന ചടങ്ങലില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമേ അമേരിക്ക , സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം

 കൊളംബിയയുടെ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

കൊളംബിയയുടെ 60ാമത്തെ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതീവ സുരക്ഷാ മുന്‍ കരുതലുകളോടെ നടക്കുന്ന ചടങ്ങലില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമേ അമേരിക്ക , സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് നേടിയാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കൊളംബിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാരിലൊരാളായാണ് ഇവാന്‍ ഡ്യൂക്ക് ഇന്ന് അധികാരമേല്‍ക്കുക. തലസ്ഥാനമായ ബൊഗോറ്റയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ടായിരത്തിലേറെ പൊലീസ്കാരുടെ നിയന്ത്രണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡ്രോണുകള്‍ പരിപൂര്‍ണമായി ഒഴിവാക്കും. എന്നാല്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തി സത്യപ്രതിജ്ഞക്കൊരുങ്ങുന്ന ഡ്യൂക്കിനെതിരെ ഇതിനോടകം തന്നെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ എഫ് എ ആറ്‍ സിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്നും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡ്യൂക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്.

പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടങ്കിലും സത്യപ്രതിജ്ഞാ ചടങ്ങില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമേ അമേരിക്ക , സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. ജൂണ്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് നേടിയാണ് ഇവാന്‍ ഡ്യൂക്ക് തെരഞ്ഞെടുക്കപ്പെട്ടത്.