LiveTV

Live

International

നൈജീരിയന്‍ പാര്‍ലമെന്റിലേക്ക് അഭിഭാഷകര്‍ക്ക് താത്കാലിക പ്രവേശന വിലക്ക്

പാര്‍ലമെന്റിന്റെ സുരക്ഷാ വിഭാഗത്തിന്റെ കെട്ടിടത്തിന് മുന്നില്‍ ആയുധധാരികളായ ചിലരെ കണ്ടതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്

നൈജീരിയന്‍ പാര്‍ലമെന്റിലേക്ക് അഭിഭാഷകര്‍ക്ക് താത്കാലിക പ്രവേശന വിലക്ക്

നൈജീരിയന്‍ പാര്‍ലമെന്റിലേക്ക് അഭിഭാഷകര്‍ക്ക് താത്കാലിക പ്രവേശന വിലക്ക്. പാര്‍ലമെന്റിന്റെ സുരക്ഷാ വിഭാഗത്തിന്റെ കെട്ടിടത്തിന് മുന്നില്‍ ആയുധധാരികളായ ചിലരെ കണ്ടതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരു മണിക്കൂറിന് ശേഷം വിലക്ക് പിന്‍വലിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാലാണ് വിലക്കേര്‍പ്പെടുത്തിയത്.

ഇന്നലെ നൈജീരിയന്‍ പാര്‍ലമെന്റിന്റെ സുരക്ഷാ വിഭാഗത്തിന്റെ ഓഫീസിന് മുന്നിലെ കവാടത്തിനരികില്‍ ആയുധധാരിയകളായ ചിലരെ കറുത്ത വസ്ത്രം ധരിച്ച നിലയില്‍ കണ്ടതായി ദൃക്സാക്ഷി വിവരണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റിനകത്തേക്ക് അഭിഭാഷകരെയും മറ്റുള്ളവരെയും പ്രവേശിക്കുന്നതിന് വിലക്ക്.

രാവിലെ ജോലിക്ക് വന്ന തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ മുകളില്‍നിന്നുള്ള ഉത്തരവാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയെന്നും പാര്‍ലമെന്റിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. അതിന് ശേഷം വിലക്ക് അഭിഭാഷകര്‍ക്കായി മാത്രം പിന്‍വലിച്ചു. സര്‍ക്കാര്‍ ഏജന്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മേലുള്ള വിലക്ക് വീണ്ടും തുടര്‍ന്നു. ആയുധധാരികളായി കണ്ടെത്തിയവരില്‍ ചിലര്‍ മുഖം മൂടി ധരിച്ച നിലയിലായിരുന്നു.