LiveTV

Live

International

കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ പെട്ട് 7 പേര്‍ മരിച്ചു

അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടു തീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ നശിച്ചു

കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ പെട്ട് 7 പേര്‍ മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ പെട്ട് 7 പേര്‍ മരിച്ചു. അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടു തീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ നശിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീ 443 ചതുരശ്ര മൈല്‍ വിസ്തൃതിയിലേറെ വ്യാപിച്ചതായാണ് കണക്കാക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടുത്തമായാണ് കാലിഫോര്‍ണിയയിലെ കാട്ടു തീയെ വിലയിരുത്തുന്നത്. അഗ്നിശമന ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും 30 ശതമാനം തീ മാത്രമാണ് ഇതുവരെ അണയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. 443 ചതുരശ്ര മൈല്‍ വിസ്ത്യതിയിലേറെ പടര്‍ന്നു പിടിച്ച അഗ്നി നാളങ്ങളെ പ്രധാന ദുരന്തമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

അതിവേഗം പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കാട്ടു തീയില്‍ അകപ്പെട്ട് 7 പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികെ കെട്ടിടങ്ങള്‍ കത്തി നശിച്ചതായും ദശ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായുമാണ് കണക്കാക്കപ്പെടുന്നത്. പതിനാലായിരത്തിലേറെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് . എന്നാല്‍ തീ പൂര്‍ണമായി അണയ്ക്കാന്‍ ഒരാഴ്ചയോളം എടുക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.