LiveTV

Live

International

‘ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നു’ വിവാദ പ്രതികരണവുമായി ദലൈലാമ

പ്രധാനമന്ത്രിസ്ഥാനം ജിന്നക്ക് നല്‍കാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹം. പക്ഷേ നെഹ്‌റു എതിര്‍ക്കുകയായിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് നെഹ്‌റു തുറന്നു പറഞ്ഞു.

‘ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നു’ വിവാദ പ്രതികരണവുമായി ദലൈലാമ

നെഹ്‌റുവിന് പകരം ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നെന്ന് തിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളുമായി നടത്തിയ പരസ്പര സമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു ദലൈലാമയുടെ വിവാദ പ്രതികരണം.

'പ്രധാനമന്ത്രിസ്ഥാനം ജിന്നക്ക് നല്‍കാനായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹം. പക്ഷേ ആ തീരുമാനത്തെ നെഹ്‌റു എതിര്‍ക്കുകയായിരുന്നു. തനിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് നെഹ്‌റു തുറന്നു പറഞ്ഞു. ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു. അനുഭവസമ്പത്തുള്ള മനുഷ്യനാണ് നെഹ്‌റു. പക്ഷേ തെറ്റുകള്‍ സംഭവിക്കാം' എന്നായിരുന്നു ഒരു ചോദ്യത്തിനുള്ള മറുപടിയായി ദലൈലാമ പറഞ്ഞത്.

പിഴവുകളില്ലാതെ എങ്ങനെ തീരുമാനങ്ങളെടുക്കാമെന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ദലൈലാമ നല്‍കിയത്. നെഹ്‌റുവിനെ പോലെ ഉന്നതമായ അനുഭവസമ്പത്തുള്ള ഒരാള്‍ക്കുപോലും തെറ്റുകള്‍ സംഭവിക്കാമെന്ന് വിശദീകരിക്കുകയായിരുന്നു ഇതിലൂടെ ദലൈലാമ ചെയ്തത്.