LiveTV

Live

International

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ഇറാനുമായുള്ള ഉപരോധം ആരംഭിച്ച പശ്ചാത്തലത്തിലാണ് കടുത്ത നിലപാടുമായി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്

 ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഇറാനുമായി ആരെങ്കിലും സാമ്പത്തിക ബന്ധം തുടരുകയാണെങ്കില്‍ അവരുമായി അമേരിക്കക്ക് ഇനി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

ഇറാനുമായുള്ള ഉപരോധം ആരംഭിച്ച പശ്ചാത്തലത്തിലാണ് കടുത്ത നിലപാടുമായി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇറാനുമായി സാമ്പത്തിക ബന്ധം തുടരുന്നവരുമായി അമേരിക്ക ഇനി ഒരു ഇടപാടും നടത്തില്ലെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവ-ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമെന്ന് പറഞ്ഞാണ് അമേരിക്ക ഇന്നലെ മുതല്‍ ആദ്യഘട്ട സാമ്പത്തിക ഉപരോധം ആരംഭിച്ചത്. ഇറാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഉപരോധം കൊണ്ടുവരികയാണ് അമേരിക്കയുടെ അടുത്ത ശ്രമം. നവംബര്‍ 5 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. നിലവില്‍ ഇറാന്റെ സമ്പദ് ഘടന വലിയ പ്രതിസന്ധി നേരിടുകയാണ്. പണപ്പെരുപ്പം കൂടുകയും തൊഴിലില്ലായ്മയും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയിലാണ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയത്. ഇറാനെതിരെയുള്ള ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയന് കടുത്ത എതിര്‍പ്പുണ്ട്.